കേരളം x ഗുജറാത്ത് രഞ്ജി ട്രോഫി ക്വാർട്ടർ നാളെ മുതൽ
text_fieldsകൽപറ്റ: ആവേശ ജയത്തിനൊടുവിൽ ക്വാർട്ടർ ഫൈനലിെൻറ അഭിമാന ക്രീസിൽ സചിൻ ബേബിയും കൂട ്ടുകാരും നാളെ മുതൽ പാഡുകെട്ടിയിറങ്ങുന്നു. കൃഷ്ണഗിരിയിലെ കുന്നിൻ മുകളിൽ മനോഹര കളി ത്തട്ടിൽ കരുത്തരായ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റിെൻറ ക്വാർട്ടർ പോരാട്ട ങ്ങൾക്കിറങ്ങുമ്പോൾ സ്വന്തം മണ്ണെന്ന ആനുകൂല്യമുണ്ട് കേരളത്തിന്.
പാർഥിവ് പട്ടേൽ, പിയൂഷ് ചൗള, അക്സർ പട്ടേൽ എന്നീ രാജ്യാന്തര താരങ്ങളുടെ പകിട്ടുമായെത്തിയ ഗുജറാത്തിനെതിരെ യുവത്വവും പരിചയസമ്പത്തും ചേരുന്ന ആതിഥേയ നിര ആത്മവിശ്വാസത്തോടെ പോരിനിറങ്ങുമെന്ന് കേരളത്തിെൻറ സ്റ്റാർ പരിശീലകൻ ഡേവ് വാട്ട്മോർ പറഞ്ഞു. ഹിമാചൽപ്രദേശിനെതിരെ അവസാന ഗ്രൂപ് മത്സരത്തിൽ നേടിയ അഞ്ചു വിക്കറ്റിെൻറ വിസ്മയവിജയം നൽകിയ വീര്യമാണ് സെമിഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് കേരളത്തിന് പ്രതീക്ഷ പകരുന്നത്.
മഞ്ഞുവീഴുന്ന വയനാടൻ കാലാവസ്ഥയിൽ ആവേശകരമായ മത്സരത്തിനാകും കൃഷ്ണഗിരി നിലമൊരുക്കുന്നത്. തുടക്കത്തിൽ ഈർപ്പം നിറഞ്ഞ പിച്ചിൽ പേസ് ബൗളർമാരെയും പിന്നീട് ബാറ്റ്സ്മാന്മാരെയും സഹായിക്കുന്ന പിച്ചാകും വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിലേതെന്നാണ് ക്യുറേറ്റർമാർ നൽകുന്ന സൂചന. ശനിയാഴ്ച വയനാട്ടിലെത്തിയ ടീമുകൾ ഞായറാഴ്ച പരിശീലനത്തിനിറങ്ങി. രാവിലെ കേരള ടീം ഗ്രൗണ്ടിൽ പരിശീലനം നടത്തിയപ്പോൾ ഉച്ചക്കുശേഷമായിരുന്നു ഗുജറാത്തിെൻറ ഊഴം.
കൃഷ്ണഗിരി ഗ്രൗണ്ടും സാഹചര്യങ്ങളും പാർഥിവും പിയൂഷുമടക്കമുള്ള ഗുജറാത്ത് താരങ്ങൾക്ക് നന്നേ ബോധിച്ചു. ഇതേ ഗ്രൗണ്ടിൽ രണ്ടുവർഷം മുമ്പ് ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത അക്സർ പട്ടേലിെൻറ സാന്നിധ്യം ഗുജറാത്തിന് പ്രതീക്ഷ പകരുന്നു. ഗുജറാത്ത് ടീം കൊളഗപ്പാറയിലെ റിസോർട്ടിലും കേരള ടീം സുൽത്താൻ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിലുമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.