ടോസ് ആണോ ബോസ്?
text_fieldsലണ്ടൻ: ടോസ് ആണോ ലോകകപ്പിെൻറ ആദ്യ റൗണ്ട് മത്സരങ്ങളിലെ ബോസ്. അതും ഒരു കാരണമായേ ക്കാം എന്നാവും ആരാധകരുടെ മറുപടി. എന്നാൽ, പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ ും, ശ്രീലങ്കയുടെ ദിമുത് കരുണ രത്നെയും ആദ്യ മത്സരങ്ങളിലെ വൻതോൽവിക്ക് പ്രതിക്കൂ ട്ടിലാക്കുന്നത് ടോസിനെയാണ്. തോറ്റ നായകരുടെ കുറ്റപ്പെടുത്തലായി എഴുതിത്തള്ളേണ് ട. ലോകകപ്പിലെ ആദ്യ മത്സരഫലം കാണുേമ്പാൾ ടോസും കളിയുടെ വിധിനിർണയത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് വ്യക്തം.
ചാറ്റൽ മഴക്കുള്ള സാധ്യതയും രാവിലെയിലെ തണുത്ത അന്തരീക്ഷവുമെല്ലാം ഫ്ലാറ്റ് പിച്ചിലെ ആദ്യ ബാറ്റിങ് ദുഷ്കരമാക്കുേമ്പാൾ ടോസ് നേടുന്നവർക്കെല്ലാം പ്രിയം ഫീൽഡിങ്ങ് തെരഞ്ഞെടുക്കാൻ. തിങ്കളാഴ്ചവരെ നടന്ന ആറു കളികളിൽ അഞ്ചിലും ടോസ് നേടിയവർ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തു. അഫ്ഗാനിതാൻ മാത്രമാണ് ടോസിൽ ജയിച്ചിട്ടും ആദ്യം ബാറ്റിങ്ങിനിറങ്ങാൻ ധൈര്യം കാണിച്ചത്. അവരാവെട്ട, മുൻ പാഠങ്ങൾ അറിഞ്ഞ് കളിച്ച് ഇന്നിങ്സ് ടോട്ടൽ 330ലെത്തിച്ചു. ആദ്യ 10 ഒാവറിൽ ഒരു വിക്കറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്.
ന്യൂസിലൻഡിെനതിരെ 10 വിക്കറ്റിന് തോറ്റ ശ്രീലങ്കൻ ക്യാപ്റ്റൻ ടോസാണ് കളിയിലെ നിർണായക ഘടകമെന്ന് വ്യക്തമാക്കുന്നു. 100 ഒാവറിലും പിച്ചിെൻറ സ്വഭാവം ഒരുപോലെയിരിക്കുമെന്ന െഎ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാഡ്സണിെൻറ ഉറപ്പാണ് പാഴാവുന്നത്.
കളി ടോസിലും
മാച്ച് 1: ടോസ്- ദക്ഷിണാഫ്രിക്ക, ബൗളിങ് ഫസ്റ്റ്
ഇംഗ്ലണ്ട് 311/8, ദക്ഷിണാഫ്രിക്ക 207
ഇംഗ്ലണ്ടിന് 104 റൺസ് ജയം
മാച്ച് 2: ടോസ്- വെസ്റ്റിൻഡീസ്- ബൗളിങ് ഫസ്റ്റ്
പാകിസ്താൻ 105, വെസ്റ്റിൻഡീസ് 108/3
വിൻഡീസിന് ഏഴു വിക്കറ്റ് ജയം
മാച്ച് 3: ടോസ്- ന്യൂസിലൻഡ് -ബൗളിങ് ഫസ്റ്റ്
ശ്രീലങ്ക 136, ന്യൂസിലൻഡ് 137/0
ന്യൂസിലൻഡിന് 10 വിക്കറ്റ് ജയം
മാച്ച് 4: ടോസ്- അഫ്ഗാനിസ്താൻ, ബാറ്റ് ഫസ്റ്റ്
അഫ്ഗാനിസ്താൻ 207, ആസ്ട്രേലിയ 209/3
ആസ്ട്രേലിയക്ക് ഏഴു വിക്കറ്റ് ജയം
മാച്ച് 5: ടോസ്- ദക്ഷിണാഫ്രിക്ക, ബൗളിങ് ഫസ്റ്റ്
ബംഗ്ലാദേശ് 330/6, ദക്ഷിണാഫ്രിക്ക 309/8
ബംഗ്ലാദേശിന് 21 റൺസ് ജയം
മാച്ച് 6: ടോസ് -ഇംഗ്ലണ്ട്, ബൗളിങ് ഫസ്റ്റ്
പാകിസ്താൻ 348/8, ഇംഗ്ലണ്ട് 334/9 പാകിസ്താന് 14 റൺസ് ജയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.