ലേലത്തിലൂടെ ലോകേഷ് രാഹുൽ സമാഹരിച്ച എട്ടുലക്ഷം രൂപ പാവപ്പെട്ട കുട്ടികൾക്ക്
text_fieldsബംഗളൂരു: 2019 ഏകദിന ലോകകപ്പിൽ ഉപയോഗിച്ച ബാറ്റടക്കം തൻെറ കിറ്റിലെ വസ്തുക്കൾ ലേലത്തിൽ വെച്ച് സമാഹരിച്ച എട്ടു ലക്ഷം രൂപ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സംഭാവന ചെയ്യുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ലേകേഷ് രാഹുൽ. കോവിഡ് കാരണം ബുദ്ധിമുട്ടിലായ പാവപ്പെട്ട കുട്ടികളെ ‘അവേർ’ ഫൗണ്ടേഷനിലൂടെ സഹായിക്കാനാണ് താരം പദ്ധതിയിടുന്നത്. 2,64,228 രൂപക്കാണ് രാഹുലിൻെറ ബാറ്റ് ലേലത്തിൽ പോയത്.
താരത്തിൻെറ ഹെൽമെറ്റ് 1,22,677 രൂപക്കും പാഡ് 33,028 രൂപക്കും ഏകദിന ജഴ്സി 1,13,240 രൂപക്കും ട്വൻറി20 ജഴ്സി 1,04,824 രൂപക്കും ടെസ്റ്റ് ജഴ്സി 1,32,774 രൂപക്കും ഗ്ലൗസ് 28,782 രൂപക്കുമാണ് ലേലത്തിൽ പോയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ആരാധക കുട്ടായ്മയായ ഭാരത് ആർമിയുമായി സഹകരിച്ചാണ് ലേലം സംഘടിപ്പിച്ചത്. ഈ വർഷം ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിൻെറ നായകനായിരുന്നു രാഹുൽ. കുടുംബസമേതം ബംഗളൂരുവിലാണ് രാഹുലിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.