കേരളപ്പിറവി ദിനത്തിലെ ഇന്ത്യ- വിൻഡീസ് ഏകദിന പോരാട്ടം കൊച്ചിയിൽ
text_fieldsതിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡിസ് മത്സരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. ജി.സി.ഡി.എയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് വേദി തീരുമാനിച്ചത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ അടുത്തിടെ ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. 24ന് നടക്കുന്ന കെ.സി.എ യോഗത്തിനും ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
2017 നവംബറിലാണ് കേരളം അവസാനമായി രാജ്യാന്തരമത്സരത്തിന് വേദിയായത്. അന്ന് ഗ്രീൻഫീൽഡിൽ ന്യൂസിലൻഡുമായുള്ള മത്സരത്തിൽ ആറ് റൺസിന് ഇന്ത്യ ജയിച്ചു. മഴമൂലം കളി എട്ട് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.