ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞു; കോഹ്ലിക്ക് മാച്ച് ഫീസിെൻറ 25 ശതമാനം പിഴ
text_fieldsസെഞ്ചൂറിയൻ: രണ്ടാം ടെസ്റ്റിലെ സെഞ്ച്വറി വീരൻ വിരാട് കോഹ്ലിക്ക് മാച്ച് ഫീസിെൻറ 25 ശതമാനം പിഴ. കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള നായകെൻറ പ്രവർത്തിക്കുള്ള ശിക്ഷയായാണ് മാച്ച് റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ 25ാം ഒാവറിലായിരുന്നു കോഹ്ലിയുടെ ചൂടൻ പ്രകടനം.
മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഒൗട്ട് ഫീൽഡ് നനഞ്ഞിരിക്കുന്ന കാര്യം കോഹ്ലി അമ്പയർ മൈഖൽ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. പരാതി പറച്ചിലിന് ശേഷമുള്ള ഇന്ത്യൻ നായകെൻറ പ്രവർത്തി കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്നാണ് െഎ.സി.സിയുടെ പ്രതികരണം. പിഴയടക്കാനുള്ള മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ച കോഹ്ലിക്ക് ഒരു ഡീമെറിറ്റ് പോയിൻറ് കൂടി ലഭിച്ചു.
രണ്ട് വർഷത്തിനുള്ളിൽ ഒരു താരത്തിന് നാലിൽ കൂടുതൽ ഡീമെറിറ്റ് പോയിൻറുകൾ ലഭിച്ചാൽ അത് ഒരു സസ്പെൻഷൻ പോയിൻറിലേക്ക് മാറും. രണ്ട് സസ്പെൻഷൻ പോയിൻറുകൾ ഒരാൾക്ക് ലഭിച്ചാൽ എന്നെന്നേക്കുമായി ക്രിക്കറ്റിേനാട് ഗുഡ്ബൈ പറയേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.