കോഹ്ലിക്ക് െറക്കോഡ് ഡബിൾ; സാഹ 106*, ഇന്ത്യ 687 ഡിക്ലയേർഡ്
text_fieldsഹൈദരാബാദ്: ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാ കടുവകൾക്ക് മുന്നിൽ റൺമലയൊരുക്കി ഇന്ത്യ. തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറിെയന്ന റെക്കോഡുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടി. ആദ്യം ബാറ്റു െചയ്ത ഇന്ത്യ ആറ് വിക്കറ്റിന് 687 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിനിറങ്ങിയ ബംഗ്ലാദേശിന് 44 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. സൗമ്യ സർക്കാറിൻെറ വിക്കറ്റാണ് നഷ്ടപ്പെട്ടത്.
മൂന്നിന് 356 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനയുടെ വിക്കറ്റാണ് ആദ്യ നഷ്ടമായത്. 45 റൺസുമായി ബാറ്റിങ് ആരംഭിച്ച രഹാനെ 82 റൺസെടുത്ത് പുറത്തായി. അതിനിടെ നാലാം വിക്കറ്റിൽ കോഹ്ലി രഹാനെ കൂട്ടുകെട്ട് 222 നേടിയിരുന്നു. ക്യാപ്റ്റൻ കോഹ്ലിയുടെ റെക്കോഡ് ഡബിൾ സെഞ്ച്വറിയും വൃധിമാൻ സാഹയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്.
111 റൺസുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കോഹ്ലി 204 റൺസെടുത്ത് പുറത്തായി. ഇടങ്കയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാമിെൻറ പന്തിൽ എൽബിഡബ്ലൂവിൽ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്. ഡിആർഎസിന് അപ്പീൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ നോട്ട് ഒൗട്ട് ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്ലിയുടെ തിരിച്ചുകയറ്റം. തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോഹ്ലി. തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടിയ ഡോൺബ്രാഡ്മാെൻറയും രാഹുൽ ദ്രാവിഡിെൻറയും റെക്കോഡാണ് ഇന്ത്യൻ നായകൻ മറികടന്നത്.
Hail King Kohli! @imVkohli #INDvBAN pic.twitter.com/DYt62iw20K
— BCCI (@BCCI) February 10, 2017
At Lunch on Day 2 of the one-off Test, #TeamIndia are 477/4 (Virat 191*, Rahane 82). Follow the game here - https://t.co/Ne2IQxPwBU #INDvBAN pic.twitter.com/sWZPIpwOCb
— BCCI (@BCCI) February 10, 2017
ആറാം വിക്കറ്റിൽ വൃധിമാൻ സാഹയും ആർ അശ്വിനും ഒത്തുചേർന്നെങ്കിലും 34 റൺസെടുത്ത അശ്വിനെ മെഹ്ദി ഹസൻ പുറത്താക്കി. പിന്നീട് വന്ന രവീന്ദ്ര ജഡേജയുമായി ചേർന്ന് വൃധിമാൻ സാഹ ഇന്ത്യൻ സ്കോർ 600 കടത്തി. ചായക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ ഉയർന്ന സ്കോറും മറികടന്നു. 2007 ൽ ധാക്കയിൽ നേടി 610/3 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയർന്ന സ്കോർ.
FIFTY! @Wriddhipops brings up his 5th Test fifty @Paytm Test Cricket #INDvBAN pic.twitter.com/FwhzcQuJ2U
— BCCI (@BCCI) February 10, 2017
ബൗളർമാരെ അടിച്ചുപറത്തി ഇന്ത്യൻ മധ്യനിര സ്കോർ 650 കടത്തി. ജദേജയുടെ അർധ സെഞ്ച്വറിക്ക് പിന്നാലെ തൈജുൽ ഇസ്ലാമിെൻറ പന്ത് ബൗണ്ടറി കടത്തി സാഹ സെഞ്ച്വറിയും(104*) നേടി. 60 റൺസ് നേടിയ കൂറ്റനടികളിലൂടെ ജദേജ സ്കോർ 700 കടത്തുമെന്ന് േതാന്നിച്ചെങ്കിലും ഇന്ത്യ രണ്ടാം ദിനം ആറിന് 687 ന് ഡിക്ലയർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.