കരുത്തുറ്റ െകാൽക്കത്ത
text_fieldsഏതു വൻനിരയെയും തങ്ങളുടേതായ ദിനത്തിൽ ഞെട്ടിക്കാൻ ശേഷിയുണ്ട് കൊൽക്കത്ത നൈറ്റ് റ ൈഡേഴ്സിന്. ആദ്യ മൂന്നു എഡിഷനുകൾക്കു ശേഷം െഎകൺ താരമായ സൗരവ് ഗാംഗുലിയെ ഒഴിവാക്ക ാനും പിന്നീട് ടീമിനെ കെട്ടിപ്പടുക്കുകയും രണ്ടുതവണ കപ്പുയർത്തുകയും ചെയ്ത ഗൗതം ഗം ഭീറിനെ കഴിഞ്ഞവർഷം തഴയാനും കൊൽക്കത്തക്ക് കഴിഞ്ഞത് ടീമിലുള്ള വിശ്വാസം കൊണ്ടുത ന്നെ. കരുത്തുറ്റ പ്ലേയിങ് ഇലവനാണെങ്കിലും ബെഞ്ചിന് ശേഷിയില്ലെന്നതാണ് അവർ നേരിടു ന്ന വലിയ പ്രശ്നം.
ടീം കൊൽക്കത്ത
ക്രിസ് ലിൻ, സുനിൽ നരെയ്ൻ, റോബിൻ ഉത്തപ്പ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ദിനേഷ് കാർത്തിക് (ക്യാപ്റ്റൻ), ആന്ദ്രെ റസൽ, പിയൂഷ് ചൗള, കുൽദീപ് യാദവ്, ലോക്കീ ഫെർഗൂസൻ, പി. കൃഷ്ണ, റിങ്കു സിങ്, നിഖിൽ നായിക്, ജോ ഡെൻലി, ശ്രീകാന്ത് മുൻദെ, കാർലോസ് ബ്രാത്ത്വെയ്റ്റ്, സന്ദീപ് വാര്യർ, ആൻറിച്ച് നോർജെ, ഹാരി ഗർനെ, യാര പൃഥ്വിരാജ്, കെ.സി കരിയപ്പ.
കരുത്ത്
വമ്പനടിക്കാർ തിങ്ങിനിറഞ്ഞ ബാറ്റിങ് ലൈനപ്പ്. ക്രിസ് ലിൻ, സുനിൽ നരെയ്ൻ, ഉത്തപ്പ എന്നിവരാണ് കഴിഞ്ഞ സീസണിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് സ്വന്തമായുള്ളവർ. മധ്യനിരയിലെ ആന്ദ്രെ റസലും ദിനേഷ് കാർത്തിക്കും ഏറ്റവും റൺസ് നേടിയവരുടെ പട്ടികയിലും. കൂടുതൽ ബൗണ്ടറികൾ നേടിയതും കൊൽക്കത്ത തന്നെ. 253 ഫോറും 130 സിക്സും. ഫിനിഷറായി ദിനേഷ് കാർത്തിക്കിെൻറ സാന്നിധ്യം തന്നെ ഏറ്റവും വലിയ കരുത്ത്. കുൽദീപും പിയൂഷ് ചൗളയും സുനിൽ നരെയ്നും അണിനിരക്കുന്ന സ്പിൻ ഡിപാർട്ട്മെൻറ് െഎ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ചത്.
ദൗർബല്യം
പരിചയസമ്പത്തില്ലാത്ത പേസ് ബൗളിങ് നിര. വിദേശ പേസർമാരായ ആൻറിച്ച് നോർജെയും ഹാരി ഗർനിയും ഇതിന് മുമ്പ് െഎ.പി.എൽ കളിച്ചിട്ടില്ല. ലോകി ഫെർഗുസനിലും റസ്സലിലുമാണ് ആകെ പ്രതീക്ഷ. കേരള ബൗളറായ സന്ദീപ് വാര്യരും നിരയിലുണ്ട്. കഴിഞ്ഞ വർഷം കൊൽക്കത്തയുടെ പേസർമാർ ആകെ നേടിയത് 13 വിക്കറ്റാണ്.
വിദേശസഹായം: കൊൽക്കത്തയുടെ നെട്ടല്ലാണ് ലിൻ, നരെയ്ൻ, റസൽ എന്നിവർ. നാലാം സ്ഥാനത്ത് മിക്കവാറും നോർജെ വേന്നക്കാം. ഇടെെങ്കയൻ പേസർ ഗുർനിയും കാർലോസ് ബ്രാത്ത്വെയ്റ്റും നിരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.