Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗണ്ടറി എണ്ണി...

ബൗണ്ടറി എണ്ണി ജയിപ്പിക്കണോ: കുംബ്ലെയും സംഘവും തീരുമാനിക്കും

text_fields
bookmark_border
ബൗണ്ടറി എണ്ണി ജയിപ്പിക്കണോ: കുംബ്ലെയും സംഘവും തീരുമാനിക്കും
cancel
ന്യൂഡൽഹി: ബൗണ്ടറി എണ്ണി ലോകകപ്പ്​ വിജയിയെ നിശ്ചയിച്ച നിയമത്തിൽ മാറ്റം വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ സ്​പിൻ ഇതിഹാസം അനിൽ കുംബ്ലെ നേതൃത്വം നൽകുന്ന ​നയരൂപീകരണ സമിതിയായ ​െഎ.സി.സി ക്രിക്കറ്റ്​ കമ്മറ്റി യോഗം ചേരും.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും സാങ്കേതികകാര്യങ്ങളിലും കളിനിയമങ്ങളിലും ​െഎ.സി.സിക്ക്​ മാർഗനിർദേശം നൽകാനും വർഷത്തിൽ രണ്ടുതവണയാണ്​ കമ്മറ്റി യോഗം ചേരാറുള്ളത്​.

ജൂലൈ 14ന്​ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ഏകദിന ലോകകപ്പ്​ ഫൈനലും സൂപ്പർഒാവറും സമനിലയിലായതിനെത്തുടർന്ന്​ കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ബൗണ്ടറി എണ്ണത്തി​​െൻറ അടിസ്​ഥാനത്തിൽ കിവീസി​ന്​ കിരീടം നിഷേധിക്കപ്പെട്ടതിലെ നീതികേട്​ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ലോകകപ്പ്​ ഫൈനലുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil kumbleboundary countICC Cricket Committee
News Summary - Kumble-led ICC Cricket Committee to discuss boundary count
Next Story