വിൻഡീസ് പര്യടനത്തിൽ കുംെബ്ല കോച്ചായി തുടരും
text_fieldsന്യൂഡൽഹി: ഇൗ മാസാവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനിടെ ഇന്ത്യയുടെ പരിശീലകനായി അനിൽ കുംെബ്ല തുടരുമെന്ന് ഇടക്കാല ഭരണസമിതി അധ്യക്ഷനായ വിനോദ് റായി. പരിശീലകനെ തെരഞ്ഞെടുക്കേണ്ടത് സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതിയാണെന്നും ലണ്ടനിൽ ഇതിനായി സമിതി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 23ന് വിൻഡീസിലെത്തുന്ന ഇന്ത്യ ഒരു ട്വൻറി20യും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പര പൂർത്തിയാക്കി ജൂലൈ ഒമ്പതിന് മടങ്ങും. പരിശീലക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് വിൻഡീസ് പര്യടനത്തിന് പുതിയ കോച്ച് വേണ്ടെന്നുവെച്ചത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് കുംെബ്ലയെ ഒരു വർഷം മുമ്പ് നിയമിക്കുന്നത്. കരാർ കാലാവധി പൂർത്തിയായെങ്കിലും പകരക്കാരനെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചതേയുള്ളൂ. കുംെബ്ല സമ്മതിക്കുന്നപക്ഷം പര്യടനം കഴിയുംവരെ തുടരുമെന്നും വിനോദ് റായി പറഞ്ഞു.
പുതിയ പേരുകൾ പലതും ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും കുംെബ്ലയെ നിലനിർത്താനാണ് ഉപദേശക സമിതിക്കു താൽപര്യമെന്നാണ് സൂചന. ബി.സി.സി.െഎയിലെ ചിലർക്ക് അദ്ദേഹം അനഭിമതനായതിനാൽ കുംെബ്ല തെറിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നായകനും പരിശീലകനുമിടയിൽ അസ്വാരസ്യങ്ങൾ ശക്തമാണെന്നും കോഹ്ലി പരിശീലനത്തിൽനിന്നുവരെ വിട്ടുനിന്നുവെന്നും വാർത്ത വന്നു.
അതേസമയം, ഉപദേശക സമിതി അംഗങ്ങൾ മൂവരും ലണ്ടനിലുണ്ട്. മുമ്പ് ക്യാപ്റ്റൻ വിരാട് കോഹ്ലി, കോച്ച് കുംെബ്ല എന്നിവരുമായി ഇവർ ചർച്ച നടത്തിയിരുന്നു. അന്തിമ പ്രഖ്യാപനത്തിനുമുമ്പ് കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യെപ്പട്ടതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.