അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയ രീതി ശരിയായില്ലെന്ന് ദ്രാവിഡ്
text_fieldsബംഗളൂരു : ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയ രീതി ശരിയായില്ലെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ബംഗളുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ദ്രാവിഡിന്റെ പ്രതികരണം.
വിവാദങ്ങള്‍ക്ക് കാരണമായ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് തനിക്കറിയില്എന്റെ അറിവില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് കുംബ്ലെ. അത്തരമൊരു പ്രതിഭാസത്തെ മാധ്യമങ്ങളിലൂടെ അപമാനിച്ച് പുറത്താക്കിയത് ശരിയായ കാര്യമല്ല. പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളപ്പോഴാണ് കുംബ്ലെയെ പുറത്താക്കിയത്.കളിക്കാരും പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും എപ്പോഴും പരാജയപ്പെടുക-ദ്രാവിഡ് വ്യക്തമാക്കി.
ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് പരിശീലകസ്ഥാനം അനില്‍ കുംബ്ലെ രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.