മലിന വായുവും മൂടൽ മഞ്ഞും; ഇന്ത്യ ഡിക്ലയർ ചെയ്തത് ലങ്കയുടെ സമ്മർദ്ദം മൂലം
text_fieldsഫിറോസ് ഷാ േകാട്ല: മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ പെട്ടന്ന് ഡിക്ലയർ ചെയ്തത് ലങ്കൻ താരങ്ങളുടെ നിരന്തര പരാതിയെ തുടർന്ന്. ശക്തമായ മൂടൽ മഞ്ഞും മലിന വായുവും കാരണം ഫീൽഡർമാർ ബുദ്ധിമുട്ട് നേരിടുന്നതായി അറിയിച്ചതിനെ തുടർന്ന് ഇന്ത്യ മൂന്ന് വിക്കറ്റുകൾ കയ്യിലിരിക്കെ 536 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
കളിയുടെ ആരംഭ ഘട്ടത്തിൽ തന്നെ വിഷലിപ്തമായ വായുവും മൂടൽ മഞ്ഞും കാരണം ഫീൽഡ് ചെയ്യാൻ ലങ്കൻ താരങ്ങൾ നന്നായി ബുദ്ധിമുട്ടിയിരുന്നു. വായു ശ്വസിക്കാതിരിക്കാൻ മാസ്കുകൾ ധരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഒാരോ ഒാവർ പിന്നിടുേമ്പാഴും ഒാരോ താരങ്ങൾക്ക് വിശ്രമിക്കാൻ അവസരം കൊടുത്ത് ഒരു ഘട്ടത്തിൽ 10 കളിക്കാരുമായാണ് ലങ്ക ഇന്ത്യയെ നേരിട്ടത്.
മലിന വായു കാരണം താരങ്ങൾക്ക് നിരന്തരമായ ഇടവേളകൾ നൽകേണ്ടി വരുന്നതും ലങ്കയുടെ സമ്മർദ്ദവും കൂടിയായതോടെ കോഹ്ലി ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
മാസങ്ങളായി മൂടൽമഞ്ഞും ശക്തമായ വായുമലിനീകരണവും കാരണം ഡൽഹിയിലെ അവസ്ഥ പരിതാപകരമാണ്.
നേരത്തെ ഡൽഹി സ്വദേശി കൂടിയായ ഇന്ത്യൻ നായകൻ വിരാട് േകാഹ്ലി ട്വിറ്ററിൽ തലസ്ഥാനത്തെ മലിനീകരണത്തിൽ നിന്നും രക്ഷിക്കണം എന്ന അപേക്ഷയുമായി എത്തിയിരുന്നു.
#Delhi, we need to talk! #MujheFarakPadtaHai pic.twitter.com/Q5mkBkRRIy
— Virat Kohli (@imVkohli) November 15, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.