കോഹ്ലി ബഹുദൂരം മുന്നിൽ –ലാറ
text_fieldsമുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി വിൻഡീസ് ക്രിക്കറ്റ ് ഇതിഹാസം ബ്രയാൻ ലാറ. ‘ഇന്ന് ലോകത്തിലെ മറ്റെല്ലാ ബാറ്റ്സ്മാൻമാരെക്കാളും ബഹുദൂര ം മുന്നിലാണ് റൺമെഷീനായ കോഹ്ലി. എന്നിരുന്നാലും സചിനാണ് തെൻറ പ്രിയപ്പെട്ട താരം.
രോഹിത് ശർമക്ക് ലോകകപ്പിൽ നാല് സെഞ്ച്വറികൾ ഉണ്ടായേക്കാം. എന്നിരുന്നാലും ട്വൻറി20, ടി10, 100 ബാൾ ക്രിക്കറ്റ് എന്നിങ്ങനെ ഏത് ഫോർമാറ്റ് ആയിക്കോെട്ട, അതിന് ഉതകുന്ന ബാറ്റിങ്ങാണ് കോഹ്ലിയുടേത്’ -ഡി.വൈ. പാട്ടീൽ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ലാറ പറഞ്ഞു.
ഇന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിദേശ പിച്ചുകളിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ അത് സചിൻ അവർക്ക് പകർന്നു നൽകിയ പ്രചോദനവും ആത്മവിശ്വാസവും ഒന്നുകൊണ്ടു മാത്രമാണെന്നും ലാറ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.