ഏകദിനം മതിയാക്കുന്നു; മലിംഗ ഇനി ട്വൻറി20യിൽ മാത്രം
text_fieldsകൊളംബോ: ശ്രീലങ്ക ലോകക്രിക്കറ്റിനു സമ്മാനിച്ച മികച്ച പേസർമാരിലൊരാളായ ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു. ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ ഏകദിനമായിരിക്കും തെൻറ അവസാന 50 ഒാവർ മത്സരമെന്ന് മലിംഗ വ്യക്തമാക്കി.
ട്വൻറി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ഏകദിനം വിടുന്നതെന്ന് 35കാരൻ പറഞ്ഞു. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പാണ് ലക്ഷ്യമെന്നും വെറ്ററൻ പേസർ കൂട്ടിച്ചേർത്തു.
മുത്തയ്യ മുരളീധരനും (523) ചാമിന്ദ വാസിനും (399) പിറകിൽ ഏകദിനത്തിൽ ലങ്കയുടെ മൂന്നാം വിക്കറ്റ്വേട്ടക്കാരനാണ് മലിംഗ (335). ലോകകപ്പിൽ ഏഴു കളികളിൽ 13 വിക്കറ്റുമായി ടീമിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും മലിംഗയായിരുന്നു. ടെസ്റ്റിൽനിന്ന് 2011ൽതന്നെ വിരമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.