അവസാന ഏകദിനത്തിലും തിളങ്ങി മലിംഗ ഏകദിനം മതിയാക്കി
text_fieldsകൊളംബോ: അവസാന ഏകദിന മത്സരത്തിലും തൻെറ ശൗര്യം പ്രകടിപ്പിച്ച് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ ഏകദിനത്തിൽ നിന്ന ും വിരമിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 38 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
മത്സരത്തിൽ ആതിഥേയർ ബംഗ്ലാദേശിനെ 91 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്ക ഉയർത്തിയ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 223 റൺസിന് പുറത്താവുകയായിരുന്നു. സഹതാരങ്ങളിൽ നിന്ന് ഗാർഡ് ഓഫ് ഓണററി സ്വീകരിച്ചാണ് മലിംഗ കളിക്കാനിറങ്ങിയത്.
ശ്രീലങ്ക ലോകക്രിക്കറ്റിനു സമ്മാനിച്ച മികച്ച പേസർമാരിലൊരാളാണ് ലസിത് മലിംഗ .2004ൽ അരങ്ങേറ്റം കുറിച്ച മലിംഗ 226 ഏകദിനങ്ങളിൽ നിന്ന് 338 വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ഏകദിന ഹാട്രിക്ക് നേടിയ ഏക കളിക്കാരനും നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനുമാണ് മലിംഗ.
മുത്തയ്യ മുരളീധരനും (523) ചാമിന്ദ വാസിനും (399) പിറകിൽ ഏകദിനത്തിൽ ലങ്കയുടെ മൂന്നാം വിക്കറ്റ്വേട്ടക്കാരനാണ് മലിംഗ (335). ലോകകപ്പിൽ ഏഴു കളികളിൽ 13 വിക്കറ്റുമായി ടീമിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും മലിംഗയായിരുന്നു. ടെസ്റ്റിൽനിന്ന് 2011ൽതന്നെ വിരമിച്ചിരുന്നു.
ട്വൻറി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് ഏകദിനം വിടുന്നതെന്ന് മലിംഗ നേരത്തേ പറഞ്ഞിരുന്നു. അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പാണ് ലക്ഷ്യമെന്നും വെറ്ററൻ പേസർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.