സൈനിക സേവനത്തിനായി ധോണി കശ്മീരിലേക്ക്
text_fieldsന്യൂഡൽഹി: സൈനിക സേവനത്തിെൻറ ഭാഗമായി ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്ത എം.എസ്. ധോ ണിയെ ഇനി കശ്മീർ താഴ്വരയിൽ പട്രോളിങ് ഡ്യൂട്ടിയിൽ കാണാം. ടെറിേട്ടാറിയൽ ആർമിയി ൽ ലെഫ്റ്റനൻറ് കേണലായ ധോണി ജൂലൈ 31ന് കശ്മീരിലെത്തും. ആഗസ്റ്റ് 15 വരെയുള്ള 16 ദിവസം 10 6 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാർഡ് ആൻഡ് പോസ്റ്റ് എന്നീ ചുമതലകൾ ധോണി വഹിക്കും. വിക്ടർ ഫോഴ്സിെൻറ ഭാഗമായി യൂനിറ്റിപ്പോൾ കശ്മീരിലാണ്. ൈസനികരോടൊപ്പമായിരിക്കും ഇക്കാലയളവിൽ ധോണിയുടെ താമസമെന്നും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ബംഗളൂരുവിൽ പാരച്യൂട്ട് റെജിമെൻറിൽ പരിശീലനത്തിലാണ് ധോണിയിപ്പോൾ. 2015ൽ പാരച്യൂട്ട് ഉപയോഗിച്ച് അഞ്ചുപ്രാവശ്യം വിജയകരമായി നിലത്തിറങ്ങിയ ധോണി അംഗീകൃത പാരാട്രൂപ്പറായി മാറിയിരുന്നു. കായിക മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2011ലാണ് 38കാരനായ ധോണിക്ക് ഇന്ത്യൻ ആർമി ആദരസൂചകമായി ലെഫ്റ്റനൻറ് കേണൽ പദവി നൽകിയത്. ധോണിയോടൊപ്പം ഒളിമ്പിക് സ്വർണമെഡൽ ജേതാവായ അഭിനവ് ബിന്ദ്രക്കും അന്ന് ലെഫ്റ്റനൻറ് കേണൽ പദവി ലഭിച്ചു.
ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ പരിമിത ഒാവർ ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന ഉൗഹാപോഹങ്ങൾക്കിടെയാണ് ധോണി സൈനിക സേവനത്തിനായി ഇറങ്ങിയത്. താരത്തിെൻറ അഭ്യർഥന മാനിച്ച് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല. ലോകകപ്പിലെ ഇന്ത്യയുെട ആദ്യ മത്സരത്തിൽ തെൻറ റെജിമെൻറിെൻറ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസണിഞ്ഞായിരുന്നു ധോണി കളിക്കാനിറങ്ങിയത്. െഎ.സി.സി പ്രോേട്ടാകോളിന് എതിരായതിനാൽ വിവാദമായപ്പോൾ പിന്നീട് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.