മാലികിന് സമയദോഷം: മൂന്ന് കളിയിൽ രണ്ട് ഡക്ക്, എട്ട് റൺസ്
text_fieldsലണ്ടൻ: തൊട്ടതെല്ലാം പിഴക്കുകയാണ് വെറ്ററൻ താരം ശുെഎബ് മാലികിന്. ലോകകപ്പിൽ മൂ ന്ന് കളിയിൽ താരത്തിെൻറ സംഭാവന എട്ടു റൺസ് മാത്രം. ഇന്ത്യക്കും, ആസ്ട്രേലിയക്കുമെതി രെ ഡക്കായി മടങ്ങി. ആറാം നമ്പറിൽ ക്രീസിലെത്തി തീർത്തും നിറംമങ്ങുന്ന 37കാരൻ ടീമിന് ഭാര മാവുന്നുവെന്നാണ് ആരാധക വിമർശം.
ഇന്ത്യക്കെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ക്ഷമകെട്ടു. മാലികിനെ ടീമിന് പുറത്താക്കണമെന്ന മുറവിളിയുമുയർന്നു. ലോകകപ്പോടെ വിരമിക്കൽ തീരുമാനിച്ച താരത്തെ ബാക്കിയുള്ള മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് മുൻ താരം ഇഖ്ബാൽ കാസിം ആവശ്യപ്പെടുന്നു. ലോകകപ്പ് ടീമിൽ ഇടം നൽകിയതിനെ മുഹമ്മദ് യൂസുഫും വിമർശിച്ചു.
അതിനിടെയാണ് മാലിക്, ഭാര്യ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ, പാക് താരങ്ങളായ ഇമാമുൽഹഖ്, വഹാബ് റിയാസ് എന്നിവർക്കൊപ്പം മത്സരത്തിന് മുമ്പ് പുലർച്ചെ രണ്ടിന് ‘ഹുക്ക’ വലിക്കുന്ന ചിത്രം പുറത്തുവരുന്നത്. നിർണായക മത്സരത്തിന് ഏഴ് മണിക്കൂർ മുമ്പ് ഉറക്കമൊഴിച്ച് കളിക്കാർ ഉല്ലസിക്കുകയായിരുന്നുവെന്നും, കളിയെ ഗൗരവമായി കണ്ടില്ലെന്നും വിമർശനമുയരുന്നു.
ടീം ഇന്ത്യക്ക് രണ്ടുദിവസം വിശ്രമം
മാഞ്ചസ്റ്റർ: പാകിസ്താനെതിരായ പോരാട്ടം ജയിച്ച ടീം ഇന്ത്യക്ക് രണ്ടുദിവസം വിശ്രമം. കടുത്ത സമ്മർദം നിറഞ്ഞ പോരാട്ടത്തിൽ പാകിസ്താനെ 89 റൺസിന് തോൽപിച്ചതിനു പിന്നാലെയാണ് കളിക്കാർക്ക് ടീം മാനേജ്മെൻറ് വിശ്രമം അനുവദിച്ചത്. ഇന്ത്യയുടെ അടുത്ത മത്സരത്തിന് അഞ്ചുദിവസത്തെ ഇടവേളയുണ്ട്. അഫ്ഗാനിസ്താനെതിരെ ജൂൺ 22നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.