റമദാൻ ആശംസനേർന്നു; ക്രിക്കറ്റ് താരത്തിന് സൈബർ ആക്രമണം
text_fieldsകൊൽക്കത്ത: റമദാൻ ആശംസനേർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിക്ക് നേരെ വർഗീയ വാദികളുടെ സൈബർ ആക്രമണ ം. റമദാൻ ആശംസക്കൊപ്പം മുസ്ലിം വേഷത്തിലുള്ള ചിത്രവും മനോജ് തിവാരി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
താ ങ്കളെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്യുകയാണെന്നും രാഷ്ട്രീയത്തിലിറങ്ങാനുള്ള മുന്നൊരുക്കത്തിൻെറ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച് നിരവധി പേർ കമൻറ് ചെയ്തു. വംശീയ പരാമർശങ്ങളടങ്ങിയ നിരവധി കമൻറുകളും പോസ്റ്റിന് താഴെയുണ്ട്.
Ramadan Mubarak. Wishing a blessed and a happy One. pic.twitter.com/9bddbhdmOO
— MANOJ TIWARY (@tiwarymanoj) April 24, 2020
എന്നാൽ നിങ്ങളൊരു നല്ല മനുഷ്യനാണെങ്കിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോെട മനോജ് തിവാരി വിവിധ ആചാരങ്ങളുടെ വേഷങ്ങളിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഇതിന് മറുപടി നൽകി.
छोड़ कर ये हिन्दू मुस्लिम,
— MANOJ TIWARY (@tiwarymanoj) April 25, 2020
ग़रीबी भी देखलो,
कहा तुम अब तक अटके हुए हौ !!
हिंदू , मुस्लिम को लड़ाने को तुम,
देशभक्ति कहते हो,
शायद तुम कहि भटकें हुए हो !!
Respect every Religion
If u r a human being
pic.twitter.com/BkIDkJiUsk
ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വൻറി 20യിലും മനോജ് തിവാരി കളത്തിലിറങ്ങിയിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റേഡേഴ്സ്, പുനെ സൂപ്പർ ജയൻറ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ഐ.പി.എൽ ടീമുകളുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.