നിയമം Vs മാന്യത
text_fieldsമാന്യന്മാരുടെ കളിയാണ് ക്രിക്കറ്റെന്നാണ് വെപ്പ്. നിയമങ്ങളുടെ നൂലാമാലകൾക്കിടയ ിൽ കളി മുറുകുേമ്പാഴും മാന്യത കൈവിടാതിരിക്കുകയാണ് പതിവ്. നിയമം നോക്കി വിധിയെഴുത ുന്ന അമ്പയറെ തിരുത്തി സ്പോർട്സ്മാൻ സ്പിരിറ്റ് നടപ്പാക്കിയ മുൻഗാമികളാണ് പ ലപ്പോഴും ക്രീസിൽ താരങ്ങളാവുന്നത്.
എന്നാൽ, ഇൗ കീഴ്വഴക്കമെല്ലാം അട്ടിമറിക്കു കയായിരുന്നു തിങ്കളാഴ്ച രാത്രിയിലെ െഎ.പി.എൽ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് നാ യകൻ ആർ. അശ്വിൻ. പന്ത് കൈവിടുംമുേമ്പ നോൺസ്ട്രൈക്കിങ് എൻഡിലെ ബാറ്റ്സ്മാൻ ജോസ ് ബട്ലറെ ക്രീസ് വിട്ടപ്പോൾ ‘മങ്കാദിങ്’ സ്റ്റംപിങ്ങിലൂടെ അശ്വിൻ ഒൗട്ടാക്കി.
43 പന്തിൽ 69 റൺസുമായി ബട്ലർ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത പുറത്താവൽ. ക്രിസ്ഗെയ്ൽ മികവിൽ (79) പഞ്ചാബ് ഉയർത്തിയ 184നെ ആവേശത്തോടെ പിന്തുടരുന്നതിനിടയിലെ ബട്ലറുടെ പുറത്താവൽ രാജസ്ഥാനെ ഞെട്ടിച്ചു. ഒടുവിൽ 14 റൺസിെൻറ തോൽവിയിലേക്ക് വഴിതിരിച്ചതും അശ്വിെൻറ കടുംകൈതന്നെ. കളി കഴിഞ്ഞ് അശ്വിൻ മൈതാനം വിടുംമുേമ്പ തുടങ്ങി വിമർശനങ്ങൾ. ഫേസ്ബുക്ക് പേജിലായിരുന്നു ആദ്യ പൊങ്കാല. പഞ്ചാബ് നായകെൻറ ഒഫീഷ്യൽ പേജിൽ തെറിവിളികളുമായി മലയാളികൾതന്നെ നേതൃത്വം നൽകി. മുൻ താരങ്ങളും അശ്വിനെതിരെ രംഗത്തെത്തി.
മുമ്പും അശ്വിൻ
2012 ഇന്ത്യ Vs ശ്രീലങ്ക
ജയ്പുരിലേതിന് സമാനമായിരുന്നു 2012ൽ ആസ്ട്രേലിയയിലും. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം. പന്തെറിയുന്നത് അശ്വിനും നോൺ സ്ട്രൈക്കിങ് എൻഡിൽ ലാഹിരു തിരിമണ്ണെയും. പന്ത് വിടുംമുേമ്പ തിരിമണ്ണെ ക്രീസ് വിട്ടതോടെ അശ്വിൻ ബെയ്ൽസ് തട്ടി, അപ്പീൽ ചെയ്തു. നിയമപ്രകാരം ഒൗട്ട്. അമ്പയർമാർ ചർച്ചകൾക്കൊടുവിൽ ക്യാപ്റ്റൻ വിരേന്ദർ സെവാഗിനെ വിളിച്ച് അഭിപ്രായം തേടി. ഒപ്പമുണ്ടായിരുന്ന സചിൻ ടെണ്ടുൽകറുമായി സംസാരിച്ചശേഷം സെവാഗ് അശ്വിെൻറ അപ്പീൽ റദ്ദാക്കി ബാറ്റ്സ്മാനെ തിരിച്ചു വിളിച്ചു.
സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 1947ൽ വിനു മങ്കാദ് ആസ്ട്രേലിയയുടെ ബിൽ ക്രൗണിനെ പുറത്താക്കിയതോടെയാണ് ‘മങ്കാദിങ്’ തുടക്കം. കഴിഞ്ഞ ദിവസത്തെ ബട്ലറുടെ പുറത്താവൽ ഉൾപ്പെടെ ഒമ്പത് ‘മങ്കാദിങ്’. 1992ൽ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കേഴ്സ്റ്റണിനെ കപിൽ ദേവും സമാനമായി പുറത്താക്കിയിരുന്നു. എന്നാൽ, രണ്ടുതവണ താക്കീത് നൽകിയ ശേഷമായിരുന്നു കപിൽദേവ് സ്റ്റംപ് ചെയ്തത്.
എന്തുകൊണ്ട് വിവാദമായി?
നിയമവിധേയമാണ് അശ്വിെൻറ നടപടി. െഎ.സി.സി മാച്ച് റൂൾ 41.16 പ്രകാരം ബൗൾ പൂർത്തിയാവുംമുമ്പ് നോൺസ്ട്രൈക്കർ ക്രീസ് വിട്ടാൽ റൺഒൗട്ടാക്കാമെന്ന് വിശദീകരിക്കുന്നു. എന്നിട്ടും അശ്വിെൻറ നടപടി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു.
•നോൺസ്ട്രൈക്കർ ബാറ്റ്സ്മാൻ ക്രീസ് വിടുന്നുവെങ്കിൽ സാധാരണ ബൗളർ മുന്നറിയിപ്പ് നൽകാറുണ്ട്. കപിൽദേവും ക്രിസ് ഗെയ്ലുമെല്ലാം ഇങ്ങനെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ആവർത്തിച്ചതോടെയാണ് കപിൽ പീറ്റർ കേസ്റ്റനെ പുറത്താക്കിയത്. എന്നാൽ, അശ്വിൻ മുന്നറിയിപ്പ് നൽകാതെ നേരിട്ട് റൺഒൗട്ടാക്കി.
•ആക്ഷൻ തുടങ്ങിയശേഷം പെെട്ടന്ന് നിന്ന അശ്വിൻ ബട്ലർ ക്രീസ് വിടുന്നത് കാത്തുനിന്നതായും ആരോപണമുയരുന്നു. ഇത് ഡെഡ്ബാൾ വിളിക്കണമെന്നാണ് മുൻ താരങ്ങളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.