ഇന്ത്യക്ക് വിജയത്തുടക്കം
text_fieldsകട്ടക്ക്: ബേസിൽ തമ്പിയുടെ അരങ്ങേറ്റം പ്രതീക്ഷിച്ച് ടി.വിക്കുമുന്നിൽ കുത്തിയിരുന്ന മലയാളികളെ നിരാശപ്പെടുത്തിയെങ്കിലും ആശ്വാസമൊരുക്കി ഇന്ത്യൻ വിജയം. ശ്രീലങ്കക്കെതിരായ ട്വൻറി^20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചുകയറിയത് 93 റൺസിന്. ട്വൻറി^20യിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന മാർജിനിലുള്ള വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 87 റൺസിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് ലങ്കയെ തകർത്തെറിഞ്ഞത്. ഒാപണർ ലോകേഷ് രാഹുൽ (48 പന്തിൽ 61), എം.എസ്. ധോണി (22 പന്തിൽ 39), മനീഷ് പാണ്ഡേ (18 പന്തിൽ 32), ശ്രേയസ് അയ്യർ (20 പന്തിൽ 24) എന്നിവർ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങി.
പേസ് ബൗളിങ് നിരയിൽ ബേസിൽ തമ്പിയെ പ്രതീക്ഷിച്ചെങ്കിലും ബുംറക്കൊപ്പം ഉനാദ്കടിനാണ് നറുക്ക് വീണത്. ടോസിലെ ഭാഗ്യം ശ്രീലങ്കക്കായിരുന്നു. ബൗൾ ചെയ്യാനുള്ള ലങ്കയുടെ തീരുമാനം ശരിവെച്ച് നായകൻ രോഹിത് ശർമ (17) ആദ്യമെ തിരികെ നടന്നു. പകരമെത്തിയ ശ്രേയസ് അയ്യർ ക്ഷമയോടെയാണ് തുടങ്ങിയതെങ്കിലും മറുവശത്ത് രാഹുൽ ബൗണ്ടറികൾ നേടി സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. അയ്യർ^രാഹുൽ സഖ്യം പിരിഞ്ഞതിന് പിന്നാലെ ധോണി^പാണ്ഡേ ജോടികൾ അരങ്ങിലെത്തി. അവസാന ഒാവറുകളിൽ ഇരുവരും തകർത്തടിച്ചതോടെയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ലങ്കക്ക് മുൻനിര താരങ്ങളായ ഡിക്ക്വെല്ല (13), തരംഗ (23), പെരേര (19) എന്നിവർ പ്രതീക്ഷ നൽകിയെങ്കിലും മധ്യ നിരയും വാലറ്റവും തകർന്നടിഞ്ഞു. 39ന് ഒന്ന് എന്ന നിലയിൽ നിന്നാണ് 87ന് ഒാൾ ഒൗട്ടായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.