ആഷസ്: സിഡ്നിയിൽ ഒാസീസിെൻറ സെഞ്ച്വറിപ്പൂരം
text_fields
സിഡ്നി: സെഞ്ച്വറിപ്പൂരത്തിനു പിന്നാലെ ബൗളിങ്ങിലും ഒാസീസ് പിടിമുറുക്കിയതോടെ അവസാന ആഷസ് ടെസ്റ്റും ഇംഗ്ലണ്ടിന് കൈവിടുന്നു. നാലാം ദിനം അവസാനിച്ചപ്പോൾ 303 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ആസ്ട്രേലിയക്കു മുന്നിൽ തുടക്കം പിഴച്ച ഇംഗ്ലീഷ് പടയുടെ നില പരുങ്ങലിലാണ്. നാലിന് 93 എന്ന നിലയിലുള്ള ഇംഗ്ലണ്ടിന്, ക്രീസിൽ ക്യാപ്റ്റൻ ജോ റൂട്ടും (42) വിക്കറ്റ് കീപ്പർ ജോണി ബെയർ സ്റ്റോയുമുണ്ട് (17).
അവസാന ദിനം ഇവരുടെ രക്ഷാപ്രവർത്തനം ഫലിച്ചില്ലെങ്കിൽ അഞ്ചാം മത്സരത്തിലും ഇംഗ്ലണ്ട് മുട്ടുമടക്കും. ആറു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ഇന്നിങ്ങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടത് 210 റൺസാണ്. നേരത്തേ, 649 റൺസിെൻറ കൂറ്റൻ റൺമലയൊരുക്കിയാണ് ഒാസീസ് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. സ്കോർ ഇംഗ്ലണ്ട്: 346, 93/4, ആസ്ട്രേലിയ: 649/7.
ഉസ്മാൻ ഖാജക്കു (171) പിന്നാലെ മാർഷ് സഹോദരങ്ങളും സെഞ്ച്വറി കുറിച്ചതോടെയാണ് ഒാസീസ് കൂറ്റൻ സ്കോറിലേക്ക് നീങ്ങിയത്. സെഞ്ച്വറി പൂർത്തിയാക്കി മിച്ചൽ മാർഷ് (101) മടങ്ങിയെങ്കിലും ഷോൺ മാർഷ് നിലയുറപ്പിച്ചു. 156 റൺസുമായി നിൽക്കെ, റണ്ണൗട്ടായാണ് താരം മടങ്ങുന്നത്. ടിം പെയ്ൻ(38), മിച്ചൽ സ്റ്റാർക്ക് (11), പാറ്റ് കുമ്മിൻസ് എന്നിവർ െപെട്ടന്ന് മടങ്ങി.
ആസ്േട്രലിയക്കുവേണ്ടി ഒരു മത്സരത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാം സഹോദരങ്ങളാണ് മാർഷ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.