ഒരുദിനം മുഴുവൻ ബാറ്റ്ചെയ്ത് മെൻഡിസും മാത്യൂസും
text_fieldsവെലിങ്ടൺ: ബാസിൻ റിസർവിലെ പിച്ചിൽ രണ്ടാം ദിനവും ബാറ്റിങ്ങിൽ അപൂർവനേട്ടം. ന്യൂസി ലൻഡ്-ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ തിങ്കളാഴ്ച ടോം ലഥാം ഒരു ഇന്നിങ്സ് മുഴുവൻ ബാറ് റ്ചെയ്ത് ചരിത്രം കുറിച്ചപ്പോൾ ചൊവ്വാഴ്ച ഒരുദിനം മുഴുവൻ ബാറ്റ് വീശി കുശാൽ മെൻഡിലും എയ്ഞ്ചലോ മാത്യൂസും മറ്റൊരു നേട്ടം സ്വന്തമാക്കി.
ലങ്ക 296 റൺസ് ലീഡ് വഴങ്ങിയപ്പോൾ, രണ്ടാം ഇന്നിങ്സിലാണ് കുശാൽ മെൻഡിസും (116) എയ്ഞ്ചലോ മാത്യൂസും (117) വിക്കറ്റ് വീഴാതെ കളിച്ചത്. മൂന്നിന് 20 എന്ന നിലയിൽ ചൊവ്വാഴ്ച ക്രീസിലെത്തിയവർ 90 ഒാവറും നിലയുറപ്പിച്ചപ്പോൾ തോൽവിഭീതി ശ്രീലങ്ക മറികടന്നു. നാലാം ദിനം കളി അവസാനിക്കുേമ്പാൾ മൂന്നിന് 259 റൺസ് എന്ന നിലയിലാണ് ലങ്കക്കാർ. ന്യൂസിലൻഡിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 578ൽനിന്ന് 37 റൺസ് മാത്രം പിന്നിൽ. ന്യൂസിലൻഡ് മണ്ണിൽ ഇതാദ്യമായാണ് ടെസ്റ്റിൽ വിക്കറ്റ് വീഴാത്ത ഒരു ദിനം.
2008ൽ ചിറ്റേഗാങ്ങിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കൻ ഒാപണർമാരായ നീൽ മകൻസീയും ഗ്രെയം സ്മിത്തുമാണ് ഏറ്റവും ഒടുവിൽ സമാന പ്രകടനം കാഴ്ചവെച്ചത്. 2006ൽ ശ്രീലങ്കയുടെ തന്നെ കുമാർ സങ്കക്കാര-മഹേല ജയവർധനെ സഖ്യവും സമാന ബാറ്റിങ് കാഴ്ചവെച്ചിരുന്നു. അന്ന് നേടിയ 627 റൺസാണ് ഇന്നും ടെസ്റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.