മീ ടൂ: ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്റി െഎ.സി.സി യോഗത്തിൽ പെങ്കടുക്കില്ല
text_fieldsന്യൂഡൽഹി: ചീഫ് എക്സിക്യൂട്ടീവുമാർക്കായി െഎ.സി.സി സിംഗപ്പൂരിൽ സംഘടിപ്പിക്കാനിരിക്കുന്ന ദ്വിദിന യോഗത്തിൽ ബി.സി.സി.െഎയെ പ്രതിനീധീകരിച്ച് സി.ഇ.ഒ രാഹുൽ ജോഹ്റി പെങ്കടുത്തേക്കില്ല. ജോഹ്റിക്ക് നേരെ ഉയർന്ന മീടൂ ആരോപണങ്ങളെ തുടർന്നാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.
ജോഹ്റിക്ക് പകരക്കാരനായി ബി.സി.സി.െഎ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി യോഗത്തിൽ പെങ്കടുക്കും. ഒക്ടോബർ 16 മുതൽ 19 വരെയാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വേനൽ ഒളിമ്പിക്സ് ഗെയിംസിൽ ക്രിക്കറ്റ് ഉൾപെടുത്തുന്നതിെന കുറിച്ചും ഭാവിയിൽ ടി20, ടി10 ക്രിക്കറ്റ് ലീഗുകൾക്ക് പ്രാധാന്യം നൽകുന്നതിെന കുറിച്ചും ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം.
തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ട്വിറ്ററിലൂടെ ജോഹ്റിയുടെ സഹപ്രവർത്തക ആരോപിച്ചിരുന്നു. ഒരു സാറ്റലൈറ്റ് ചാനലിൽ ജോഹ്റിയുടെ സഹപ്രവർത്തകയായിരുന്നു ഇവർ. രാഹുലിനോട് ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ബി.സി.സി.െഎ വിദഗ്ധ കമ്മിറ്റി തലവൻ വിനോദ് റായ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ജോഹ്റി ബി.സി.സി.ഐയിൽ ചേരുന്നതിന് മുമ്പ് നടന്ന സംഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.