ഒാസിൽ ഇന്ത്യയിലേക്ക്; വരുന്നത് പ്രിയ സുഹൃത്തിനെ കാണാൻ
text_fieldsആഴ്സനലിെൻറ ഇതിഹാസ താരം മെസ്യൂത് ഒാസിൽ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നു. സുഹൃത്തിനെ കാണാൻ ഇന്ത്യയിലേക്ക് വരുമെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ‘‘ആസ്ക് ഒാസിൽ’’ എന്ന ഹാഷ്ടാഗിൽ ഒാസിലിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉപേയാഗപ്പെടുത്തി ഇന്ത്യക്കാരനായ അൻസാർ അഹമ്മദാണ് ഇന്ത്യയിലേക്ക് വരുമോ? എന്ന് ചോദിച്ചത്.
I'd love to travel to India in the near future ... and visit my friend @RanveerOfficial https://t.co/k007eCTptm
— Mesut ozil (@MesutOzil1088) October 24, 2018
‘‘ഇന്ത്യയിലേക്ക് വരാൻ ഇഷ്ടമാണ്. അടുത്ത് തന്നെ അതുണ്ടാകണമെന്നാണ് ആഗ്രഹം. സുഹൃത്തും ബോളിവുഡ് താരവുമായ രൺവീർ സിങ്ങിനെ കാണാനാണ് വരുന്നതെന്നും’’ താരം ട്വിറ്ററിൽ കുറിച്ചു.
India awaits you with open arms and a whole lotta warmth, Mesut Bhai! promise you some sweet memories ! Soon... Insha Allah!
— Ranveer Singh (@RanveerOfficial) October 24, 2018
ഇതിന് മറുപടിയുമായി രൺവീറുമെത്തി. ‘‘ഇന്ത്യ ഇരുകൈകളും നീട്ടി നിങ്ങളെ കാത്തിരിക്കുന്നു. ഇവിടെ മനോഹരമായ ഒാർമകൾ നിങ്ങൾക്കുണ്ടാകുമെന്നും ഉറപ്പ് നൽകുന്നു’’ -എന്നായിരുന്നു രൺവീറിെൻറ മറുപടി. ദീപിക-രൺവീർ വിവാഹത്തിനായിരിക്കും ഒാസിലിെൻറ വരെവന്നാണ് ആരാധകരുടെ പക്ഷം. ഒാസിലിനൊപ്പമുള്ള ചിത്രം മുമ്പ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.