പാക് ടീമിന് അഭിനന്ദനവുമായി ഹുറിയത്ത് നേതാവ്; മറുപടിയുമായി ഗൗതം ഗംഭീർ
text_fieldsശ്രീനഗർ: െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ വിജയിച്ച പാകിസ്താൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി കശ്മീരിലെ ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ്. ട്വിറ്ററിലൂടെയാണ് ഉമര്‍ ഫാറൂഖ് അഭിനന്ദനം അറിയിച്ചത്. ‘‘ചുറ്റുപാടും വെടിക്കെട്ട് നടക്കുകയാണ്, ഇൗദ് നേരത്തെ വന്നതുപോലെ തോന്നി. മികച്ച ടീം വർക്കായിരുന്നു പാക് ടീമിേൻറത്. അഭിന്ദനങ്ങൾ പാകിസ്താൻ’’– മിർവായിസ് ട്വീറ്റ് ചെയ്തു.
Fireworks all around, feels like an early Eid here. Better team took the day. Congratulations team #Pakistan
— Mirwaiz Umar Farooq (@MirwaizKashmir) June 18, 2017
എന്നാൽ പാക് ടീമിനെ അഭിനന്ദിച്ച കശ്മീരി നേതാവിന് മറുപടിയുമായി ഇന്ത്യൻ മുൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ രംഗത്തെത്തി. ‘‘ഒരു അഭിപ്രായമുണ്ട് മിർവായിസ്, എന്തുകൊണ്ട് നിങ്ങൾക്ക് അതിർത്തി കടന്നുകൂടാ. അവിടെ ഇൗദ് ആഘോഷങ്ങൾക്കായി നിങ്ങൾക്ക് നല്ല വെടിക്കോപ്പുകൾ കിട്ടും(ചൈനീസ്). പാക്കിങ്ങിന് താങ്കളെ സഹായിക്കാം’’– എന്നാണ് ഗംഭീർ മറുപടി ട്വീറ്റ് കൊടുത്തത്.
A suggestion @MirwaizKashmir why don't u cross the border? U will get better fireworks (Chinese?), Eid celebs there.I can help u wid packing
— Gautam Gambhir (@GautamGambhir) June 18, 2017
അവാമി ആക്ഷന്‍ കമ്മറ്റിയുടെ നേതാവാണ് ഉമര്‍ മിര്‍വായിസ്. ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് ജയത്തോടെ പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോഴും ആശംസകളുമായി മിർവായിസ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.