മിഷൻ ട്വൻറി20 കിക്കോഫ്
text_fieldsഇന്ദോർ: പുതുവർഷത്തിൽ മികച്ച ഫോം തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമും നായകൻ വിരാ ട് കോഹ്ലിയും മിഷൻ ട്വൻറി20ക്ക് ഉജ്ജ്വല തുടക്കമിട്ടു. ഗുവാഹതിയിൽ നിശ്ചയിച്ച ശ്രീല ങ്കക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതിനാൽ ഇ ന്ദോറിലായിരുന്നു 2020ലെ ഇന്ത്യയുടെ കന്നി മത്സരം. ഹോൾക്കർ സ്റ്റേഡിയത്തിൽ ഏഴു വിക്കറ ്റിെൻറ ആധികാരിക ജയം സ്വന്തമാക്കിയതിനൊപ്പം നായകൻ ഒരുപിടി റെക്കോഡുകളും പേരിലാക്കിയതിെൻറ സന്തോഷത്തിലാണ് ആരാധകർ.
ട്വൻറി20യിൽ സഹതാരം രോഹിത് ശർമയെ മറികടന്ന് ഏറ്റവും മികച്ച റൺവേട്ടക്കാരനായ (2663) കോഹ്ലി ഫോർമാറ്റിൽ നായകനെന്ന നിലയിൽ ഏറ്റവും വേഗത്തിൽ (30 ഇന്നിങ്സ്) 1000 റൺസ് തികക്കുന്ന താരവുമായി. ലങ്ക ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ ഇന്ത്യ പരമ്പര തോൽക്കില്ലെന്ന് ഉറപ്പായി.
ആദ്യം എറിഞ്ഞിട്ടു
ഇന്ദോറിലും ടോസ് നേടിയ കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. ഇടവേളകളിൽ കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി ബൗളർമാർ ലങ്കയെ 20 ഓവറിൽ ഒമ്പതിന് 142 റൺസിലൊതുക്കി. കുശാൽ പെേരരയാണ് (34) ദ്വീപുകാരുടെ ടോപ്സ്കോറർ. വെറും 4.5 റൺസ് ശരാശരിയിൽ പന്തെറിഞ്ഞ് രണ്ടു വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സെയ്നിയാണ് ബൗളർമാരിൽ മികച്ചുനിന്നത്.
ശർദൂൽ ഠാകുർ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. തെൻറ അവസാന ഓവറിലായിരുന്നു ശർദൂലിെൻറ മൂന്നു വിക്കറ്റുകളും. നാലു മാസത്തിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവന്ന ജസ്പ്രീത് ബുംറ ദസുൻ ഷനാക്കയെ സ്ലോ ബോളിൽ ബൗൾഡാക്കി വരവറിയിച്ചു. ബുംറ എറിഞ്ഞ 20ാം ഓവറിൽ തുടർച്ചയായ മൂന്ന് ബൗണ്ടറികൾ പായിച്ച ഹസരങ്കയാണ് ലങ്കൻ സ്കോർ 142ലെത്തിച്ചത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ശേഷം അടിച്ചെടുത്തു
ഓപണിങ് റോളിനായി മത്സരിക്കുന്ന ശിഖർ ധവാനും ലോകേഷ് രാഹുലും 71 റൺസ് ചേർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ആറ് സുന്ദര ബൗണ്ടറികളുമായി രാഹുലാണ് മികച്ച റൺവിരുന്ന് ആരാധകർക്കായി ഒരുക്കിയത്. 32 പന്തിൽ 45 റൺസുമായി അർധസെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്ന രാഹുൽ വനിൻഡു ഹസരങ്കയെ കയറിയടിക്കാനുള്ള ശ്രമം പാളി ബൗൾഡായി മടങ്ങി. അധികം വൈകാതെ ധവാനെയും (29 പന്തിൽ 32) മികച്ച ഗൂഗ്ലിയിലൂടെ ഹസരങ്ക വിക്കറ്റിനു മുന്നിൽ കുടുക്കി. േശഷം ഒത്തുചേർന്ന ശ്രേയസ് അയ്യരും (26 പന്തിൽ 34) വിരാട് കോഹ്ലിയും (17 പന്തിൽ 30) ചേർന്ന് ടീമിനെ ജയത്തോടടുപ്പിച്ചു.
ടീം സ്കോർ 137ൽ നിൽക്കേ ജയിക്കാൻ കാത്തുനിൽക്കാതെ അയ്യർ ലഹിരു കുമാരയുടെ പന്തിൽ ഷനാക്കക്ക് ക്യാച്ച് നൽകി മടങ്ങി. ഒരു വശത്ത് ഋഷഭ് പന്തിനെ (1*) സാക്ഷിനിർത്തി കുമാരയെ വേലിക്കു മുകളിലൂടെ പറത്തി കോഹ്ലി വീണ്ടും ചെയ്സ് മാസ്റ്ററായി. സെയ്നിയാണ് കളിയിലെ താരം. പരമ്പര സ്വന്തമാക്കാൻ കോഹ്ലിപ്പട വെള്ളിയാഴ്ച പുണെയിൽ കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.