പ്രിയപ്പെട്ടവളുടെ ബാറ്റിങ് കാണണം; സ്റ്റാർക്ക് ആസ്ത്രേലിയയിൽ പറന്നെത്തും
text_fieldsജൊഹന്നാസ്ബർഗ്: സ്വന്തം നാട്ടിൽ ഭാര്യ ലോകകപ്പ് ഫൈനലിനിറങ്ങുേമ്പാൾ ഭർത്താവ് എങ്ങനെ ദക്ഷിണാഫ്രിക്കയില ിരിക്കും?. പറഞ്ഞുവരുന്നത് ആസ്ത്രേലിയയുടെ അതിവേഗ ബൗളർ മിച്ചൽ സ്റ്റാർകിനെകുറിച്ചാണ്.
ട്വൻറി 20 ലോകകപ്പ ിൽ കലാശപ്പോരിലിടം പിടിച്ച ആസ്ത്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റിങ് താരം എലിസ ഹീലി സ്റ്റാർകിെൻറ ഭാര്യയാണ്. ഏകദിന പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയതായിരുന്നു സ്റ്റാർക്. ഞായറാഴ്ച അരങ്ങേറുന്ന ട്വൻറി 20 ലോകകപ്പിെൻറ കലാശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഭാര്യ മത്സരത്തിനിറങ്ങുന്നത് നേരിൽ കാണാനായി സ്റ്റാർക്ക് അവധി ചോദിക്കുകയായിരുന്നു.
ഇതോടെ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ഏകദിനം സ്റ്റാർകിന് നഷ്ടമാകും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ സ്റ്റാർകിെൻറയും അലിസയുടെയും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണെന്നും അതിനായി പോകാൻ അനുവദിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ഒാസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ പ്രതികരിച്ചു.
2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരമായി മിച്ചൽ സ്റ്റാർക്കിനെ തെരെഞ്ഞടുത്തപ്പോൾ 2018 വനിത ട്വൻറി ലോകകപ്പിലെ മികച്ച താരമായത് അലിസ ഹീലിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.