കോച്ച് അപമാനിച്ചു -തുറന്നടിച്ച് മിതാലി രാജ്
text_fieldsന്യൂഡൽഹി: ട്വൻറി20 വനിത ലോകകപ്പ് സെമിയിൽ മിതാലി രാജിനെ പുറത്തിരുത്തിയ വിവാദത്തിന് ശമനമില്ല. ബി.സി.സി.െഎ ഭരണസമിതി അംഗം ഡയാന എഡുൽജിക്കും കോച്ച് രമേഷ് പവാറിനുമെതിരായ ഗുരുതര ആരോപണങ്ങളുമായി സീനിയർ താരം മിതാലി രംഗത്തെത്തി. ഇരുവരും തന്നെ തകർക്കാൻ ശ്രമിച്ചതായാണ് ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജൊഹ്രി, ജനറൽ മാനേജർ സാബ കരീം എന്നിവർക്കെഴുതിയ കത്തിൽ മിതാലിയുടെ പരാമർശം.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘‘കോച്ച് പവാറും ഭരണ സമിതി അംഗം എഡുൽജിയും എന്നെ അപമാനിച്ചു. എെൻറ ആത്മവിശ്വാസം തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. പവാറിനെ പിന്തുണച്ചതോടെ എഡുൽജി മുൻവിധിയോടെയാണ് സംസാരിക്കുന്നതെന്നുറപ്പായി. ലോകകപ്പിനായി ടീം വിൻഡീസിലെത്തിയേപ്പാഴാണ് കോച്ചുമായി പ്രശ്നം ആരംഭിക്കുന്നത്. അപമര്യാദയോടെ പെരുമാറി. പരിശീലനത്തിനിടെ വിവേചനം നേരിട്ടനുഭവിച്ചു. ഏറെ സമ്മർദത്തോടെയാണ് ഗ്രൂപ് മത്സരങ്ങൾ കളിച്ചത്. മറ്റുള്ളവർക്ക് കോച്ച് പരിശീലനം നൽകും. എന്നാൽ, ഞാൻ നെറ്റ്സിൽ ബാറ്റ് ചെയ്യുേമ്പാൾ ശ്രദ്ധിക്കാതെ നടന്നുനീങ്ങും. സംസാരിക്കുേമ്പാൾ, മുഖം നൽകാതെ ഒഴിഞ്ഞുമാറി. ഇത്തരത്തിൽ അപഹാസ്യയാകുന്നത് ടീമിലെ മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു. എന്നിരുന്നാലും ഒരിക്കൽ പോലും ഞാൻ നിയന്ത്രണംവിട്ട് പെരുമാറിയിട്ടില്ല. ഹർമൻ പ്രീതുമായി ഒരു പ്രശ്നവുമില്ല.
എന്നാൽ, പുറത്തിരുത്താനുള്ള കോച്ചിെൻറ തീരുമാനത്തെ ഹർമൻ ന്യായീകരിച്ചത് േവദനയുണ്ടാക്കി. 20 വർഷത്തെ കരിയറിൽ ആദ്യമാണ് ഇത്തരത്തിലൊരു ദുരനുഭവം’’ -മിതാലി കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.