Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 3:37 AM IST Updated On
date_range 17 Feb 2018 3:37 AM ISTവീണ്ടും അർധസെഞ്ച്വറിയുമായി മിതാലി രാജ്; ട്വൻറി20യിൽ വനിതകൾക്ക് രണ്ടാം ജയം
text_fieldsbookmark_border
ബഫലോ പാർക്ക് (ദക്ഷിണാഫ്രിക്ക): മിതാലി രാജ് വീണ്ടും അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി20യിലും ഇന്ത്യൻ വനിതകൾക്ക് ജയം. ഒമ്പതുവിക്കറ്റിനാണ് ആതിഥേയരെ പെൺപട തകർത്തുവിട്ടത്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഒാവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മിതാലി രാജിെൻറയും(76*), സ്മൃതി മന്ദാനയുടെയും(57) അർധസെഞ്ച്വറി കരുത്തിൽ വിജയലക്ഷ്യം അനായാസം മറികടന്നു.
ഹർമൻപ്രീത് ഏഴുറൺസുമായി പുറത്താകാതെ നിന്നു. അഞ്ചു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിൽ ഇതോടെ ഇന്ത്യ 2-0ന് മുമ്പിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story