മുഹമ്മദ് അമീർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ ഇടംകൈയൻ പേസ് ബൗളർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്ക റ്റിൽനിന്ന് വിരമിച്ചു. 27 കാരനായ ആമിർ പരിമിത ഒാവർ ക്രിക്കറ്റിൽ തുടരുമെന്ന് അറിയിച്ചു. 36 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 119 വിക്കറ്റുകൾ സ്വന്തമാക്കി. 2009ൽ 17ാം വയസ്സിൽ അതിവേഗ പന്തുകളുമായി പാക് ക്രിക്കറ്റിലേക്ക് കയറിവന്ന ആമിറിനെ ഇമ്രാൻ ഖാെൻറയും വസീം അക്രമിെൻറയും പിൻഗാമിയായാണ് ലോകം വാഴ്ത്തിയത്.
2010 ആഗസ്റ്റിൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഒത്തുകളിയുടെ പേരിൽ സൽമാൻ ബട്ടിനും മുഹമ്മദ് ആസിഫിനുമൊപ്പം പാകിസ്താെൻറ ഭാവിതാരവും അഴിക്കുള്ളിലായി. ബട്ടിന് ആജീവനാന്തവും ആസിഫിന് ഏഴു വർഷവും വിലക്കേർപ്പെടുത്തിയപ്പോൾ, പ്രായം പരിഗണിച്ച് ആമിറിെൻറത് അഞ്ചുവർഷമാക്കി. 2016ൽ തിരിച്ചെത്തിയപ്പോൾ ബൗളിങ്ങിന് മൂർച്ച കുറഞ്ഞില്ല. മടങ്ങിവരവിൽ 22ടെസ്റ്റിൽ 68 വിക്കറ്റ് വീഴ്ത്തി. ആകെ 36 ടെസ്റ്റിൽ 119 വിക്കറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.