മുഹമ്മദ് കൈഫ് കളി മതിയാക്കി
text_fieldsന്യൂഡൽഹി: സാേങ്കതികത്തികവുള്ള ബാറ്റ്സ്മാനും പറക്കും ഫീൽഡറുമായിരുന്ന മുഹമ്മദ് കൈഫ് വിരമിച്ചു. ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ച് ഒരു വ്യാഴവട്ടത്തിനു ശേഷമാണ് 37കാരെൻറ പടിയിറക്കം. 2002ൽ ലോർഡ്സിൽ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ പുറത്താകാതെ 87 റൺസുമായി ഇന്ത്യക്ക് െഎതിഹാസിക വിജയം സമ്മാനിച്ചതിെൻറ 16ാം വാർഷിക ദിനത്തിലാണ് കൈഫ് വിരമിക്കൽ പ്രഖ്യാപിച്ചത് എന്നത് കൗതുകമായി. തെൻറ കരിയറിലെ അവിസ്മരണീയ മുഹൂർത്തമായതിനാൽ ഇൗ ദിവസംതന്നെ കളി മതിയാക്കുന്നതിന് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കൈഫ് പറഞ്ഞു.
ഇന്ത്യക്കായി 13 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും പാഡണിഞ്ഞിട്ടുണ്ട് ഉത്തർപ്രദേശുകാരനായ കൈഫ്. ടെസ്റ്റിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധശതകവുമടക്കം 32.84 ശരാശരിയിൽ 624 റൺസും ഏകദിനത്തിൽ രണ്ടു സെഞ്ച്വറിയും 17 അർധ സെഞ്ച്വറിയുമടക്കം 32.01 ശരാശരിയിൽ 2753 റൺസുമാണ് കൈഫിെൻറ സമ്പാദ്യം. അപാരമായ ഫീൽഡിങ് മികവുള്ള കൈഫ് ഏകദിനങ്ങളിൽ കവർ, പോയൻറ് മേഖലകളിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു. ഏകദിന ടീമിൽ സ്ഥിരമായിരുന്നത് കുറഞ്ഞകാലത്തേക്ക് മാത്രമാണെങ്കിലും യുവരാജ് സിങ്ങിനൊപ്പം 30 വാര സർക്കിളിലെ പറക്കുംസാന്നിധ്യമായിരുന്നു ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള താരം കൂടിയായിരുന്ന കൈഫ്.
1996ൽ ഇന്ത്യ അണ്ടർ 15 ലോകകപ്പ് ജേതാക്കളായപ്പോൾ ഉപനായകനായിരുന്ന കൈഫ് 2000ത്തിൽ ഇന്ത്യക്ക് ആദ്യമായി അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനായാണ് ശ്രദ്ധേയനായത്. ഇതിനു പിന്നാലെയാണ് അതേ ടൂർണമെൻറിൽ തിളങ്ങിയ യുവരാജിനൊപ്പം കൈഫും ദേശീയ ടീമിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.