Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂര്യനസമ്​കാരവും...

സൂര്യനസമ്​കാരവും യോഗയും ചെയ്​ത കൈഫിന്​ സോഷ്യൽ മീഡിയയിൽ വിമർശം

text_fields
bookmark_border
സൂര്യനസമ്​കാരവും യോഗയും ചെയ്​ത കൈഫിന്​ സോഷ്യൽ മീഡിയയിൽ വിമർശം
cancel

ന്യൂഡല്‍ഹി: ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെയുള്ള ട്വീറ്റ്​ ആക്രമണത്തിനു പിറകെ മുൻ താരം മുഹമ്മദ്​ കൈഫിനും ആരാധകരുടെ ചീത്തിവിളി. വ്യായാമത്തി​െൻറ ഭാഗമായി യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ ആരാധകർ ചീത്തവിളിയും ട്രോളുകളുമായി ഇറങ്ങി. യോഗ ഇസ്​ലാമികമ​െല്ലന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആരാധകർ കൈഫിനെതിരെ എത്തിയത്​. മുസ്​ലിമായ കൈഫ്​ ഇസ്​ലാമിക വിരുദ്ധമായ യോഗ ചെയ്യുന്നതിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു.

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമല്ലാതെ ചെയ്യാനാവുന്ന സമഗ്രമായ ഒരു വ്യായാമ മുറയാണ് യോഗയെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിനെതിരെയാണ്​ ഒരു വിഭാഗം കടുത്ത വിമർശവുമായി എത്തിയത്​.

എന്നാൽ ത​നിക്കെതിരെ   വിമര്‍ശനങ്ങളുമായെത്തിയവര്‍ക്ക് ട്വിറ്ററിലൂടെ തന്നെ മറുപടി നൽകാൻ കൈഫ്​ മറന്നില്ല.യോഗ ചെയ്യുന്ന സമയത്തെല്ലാം തന്റെ മനസ്സിലുണ്ടായിരുന്നത് അള്ളാഹു ആയിരുന്നെന്ന് മറുപടി ട്വീറ്റില്‍ കൈഫ് വ്യക്തമാക്കി. യോഗയായാലും ജിമ്മില്‍ പോയുള്ള വ്യായാമമായാലും അതില്‍ മതത്തിന് എന്ത് സ്ഥാനമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. ഇവയെല്ലാം മനുഷ്യരുടെ നന്മക്കു വേണ്ടിയുള്ളതാണെന്നും അദ്ദേഹം മറുപടി ട്വീറ്റിൽ കുറിച്ചു.

 

ദിവസങ്ങൾക്കു മുമ്പ്​ ഭാര്യയുമൊത്തുള്ള ചിത്രം പോസ്​റ്റ്​ ചെയ്​ത ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയിൽ ആരാധകർ സദാചാര കളാസെടുത്തിരുന്നു. ചിത്രത്തിൽ ഷമിയുടെ ഭാര്യ ഹസിൻ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനത്തെ അപലപിച്ചും ഷമിക്ക്​ പിന്തുണ പ്രഖ്യാപിച്ചും കൈഫ് രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed kaif
News Summary - Mohammad Kaif faces fire on Twitter for doing Surya Namaskar
Next Story