Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷമി ധർമശാലയിൽ, നാലാം...

ഷമി ധർമശാലയിൽ, നാലാം ടെസ്​റ്റിൽ കളിച്ചേക്കും

text_fields
bookmark_border
ഷമി ധർമശാലയിൽ, നാലാം ടെസ്​റ്റിൽ കളിച്ചേക്കും
cancel
ധർമശാല: ബുധനാഴ്ച പുലർച്ചെ  പതിവുപോെല ധർമശാലയിൽ  തണുപ്പായിരുന്നു.  അങ്ങകലെ  ഹിമാലയത്തിലെ മഞ്ഞുപാളികളിൽ  വെയിൽ തട്ടി തിളങ്ങി. മനോഹരമായ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നേരേ  ട്വിറ്ററിലേക്ക് പോസ്റ്റ് ചെയ്ത മുഹമ്മദ് ഷമി  ഇങ്ങനെ കുറിച്ചു. ‘ധർമശാലയിലെ ഇൗ  പ്രഭാതം എത്ര മനോഹരം’.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പരിക്കേറ്റ്  ഇന്ത്യൻ ടീമിനു പുറത്തായ ഫാസ്റ്റ് ബൗളർ  ഷമി കുറിച്ച വരികൾക്ക് അർഥമേറെ. പരിക്കിെൻറ പിടിയിൽനിന്ന് മോചിതനായി  വിജയ് ഹസാരെ ട്രോഫിയിലൂടെ  ഫോമിലേക്കുയർന്ന ഷമിയുടെ ഇന്ത്യൻ  ടീമിലേക്കുള്ള മടങ്ങിവരവിെൻറ  സൂചനയാണിത്.

റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റ്  സമനിലയിൽ കലാശിച്ച ഉടൻ ക്യാപ്റ്റൻ  വിരാട് കോഹ്ലി ഷമിയെ വിളിച്ചിരുന്നു.  തമിഴ്നാടിനെതിരെ വിജയ് ഹസാരെ  ട്രോഫിയിൽ ഫൈനലിൽ പരാജയപ്പെെട്ടങ്കിലും പശ്ചിമ ബംഗാളിനായി നാല്  വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തിയ  ഷമിക്ക് ടീമിലേക്ക് മടങ്ങിവരാനുള്ള ആത്മവിശ്വാസമായി കോഹ്ലിയുടെ വിളി.  ഷമിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന  നിർദേശം മാനേജ്മെൻറിനു മുമ്പാകെ  കോഹ്ലി സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇശാന്ത് ശർമയും ഉമേഷ് യാദവും നയിച്ച  ഇന്ത്യൻ പേസ് ബൗളിങ്ങിന് ആസ്ട്രേലിയൻ  ബാറ്റിങ്ങിനെ തെല്ലും  അലോസരപ്പെടുത്താൻ പോലും  കഴിഞ്ഞിരുന്നില്ല. ഇശാന്ത് ശർമ പത്തും  ഇരുപതും ഒാവറുകൾ എറിഞ്ഞിട്ടും  വിക്കറ്റുകൾ കിട്ടാതെ നിരാശനാകുന്നതാണ്  മൂന്ന് മത്സരങ്ങളിലും കണ്ടത്. ആറ് ഇന്നിങ്സുകളിലായി 78 ഒാവറിൽ 209 റൺസ്  വഴങ്ങിയ ഇശാന്തിന്  വെറും മൂന്ന്  വിക്കറ്റുകളാണ് വീഴ്ത്താനായത്.  അതേസമയം, 104 ഒാവർ എറിഞ്ഞ ഉമേഷ്  യാദവ് 300 റൺസ് വഴങ്ങി 12 വിക്കറ്റുകൾ  വീഴ്ത്തി ഇശാന്തിനെക്കാൾ മെച്ചപ്പെട്ട  പ്രകടനമാണ് നടത്തിയത്. 

ധർമശാലയിലെ പിച്ച് ഫാസ്റ്റ് ബൗളിങ്ങിനെ  തുണക്കുന്നതാണെന്ന് ക്യുറേറ്റർ സുനിൽ ചൗഹാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ  സാഹചര്യത്തിൽ വിക്കറ്റ് വീഴ്ത്താനാവാതെ  ടീമിന് ബാധ്യതയാകുന്ന ഇശാന്തിനെയും  ഉമേഷിനെയും പരമ്പര നേട്ടത്തിന് വിജയം  അനിവാര്യമായ നാലാം ടെസ്റ്റിൽ വീണ്ടും  പരീക്ഷിക്കാൻ ടീം മാനേജ്മെൻറ്  തയാറാകുമെന്ന് തോന്നുന്നില്ല.  ധർമശാലയിലെ അന്തരീക്ഷത്തിന്  ഇണങ്ങുന്ന രീതിയിൽ ആദ്യ ഒാവറുകൾ  എറിയാൻ കഴിയുന്ന ഷമിയെയും ടീമിൽ  ഉണ്ടെങ്കിലും റിസർവ്  ബെഞ്ചിലിരിക്കേണ്ടിവന്ന ഭുവനേശ്വർ  കുമാറിനെയും ആദ്യ പതിനൊന്നിൽ  ഉൾപ്പെടുത്താനാണ് സാധ്യത.

സ്പിന്നർമാരുടെ മികവിലാണ് ഇന്ത്യ  ആസ്ട്രേലിയയെ രണ്ടാം ടെസ്റ്റിൽ  തോൽപിച്ചത്. എന്നാൽ, സ്പിന്നും പേസും  ഒരേപോലെ ആസ്ട്രേലിയ ഇന്ത്യക്കെതിരെ  പ്രയോഗിക്കുന്നുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed Shami
News Summary - Mohammed Shami joins Team India in Dharamsala
Next Story