മോണി മോർക്കൽ വിരമിക്കുന്നു; ആസ്ട്രേലിയക്കെതിരെ അവസാന പരമ്പര
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ മോണി മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. അടുത്തമാസം തുടങ്ങുന്ന ആസ്ട്രേലിയക്കെതിരായ പരമ്പരക്ക് പിന്നാലെ കളി നിർത്തുമെന്ന് മോർക്കൽ അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കുപിടിച്ച കളിമൂലം കുടുംബത്തിന് വേണ്ടി വേണ്ടത്ര സമയം നീക്കിവെക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് 33കാരെൻറ വിരമിക്കൽ തീരുമാനം.
‘‘ഏറെ പ്രയാസത്തോടെയെടുത്ത തീരുമാനമാണിത്. എന്നാൽ, പുതിയ ഇന്നിങ്സ് തുടങ്ങാൻ ഇതാണ് യോജിച്ച സമയമെന്ന് തിരിച്ചറിയുന്നു. തിരക്കുപിടിച്ച അന്താരാഷ്ട്ര ഷെഡ്യൂൾ എെൻറയും കുടുംബത്തിെൻറയുംേമൽ കടുത്ത സമ്മർദമാണ് വരുത്തുന്നത്. മുന്നോട്ടുള്ള ജീവിതത്തിന് ഇൗ തീരുമാനമാണ് കൂടുതൽ യോജിക്കുക എന്ന് മനസ്സിലാക്കുന്നു’’ -ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വഴി പുറത്തുവിട്ട പ്രസ്താവനയിൽ മോർക്കൽ പറഞ്ഞു.
2006ൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ അരങ്ങേറിയ ഇൗ വലംകൈയൻ പേസ് ബൗളർ 83 കളികളിൽ 294 വിക്കറ്റുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ അഞ്ചാം സ്ഥാനത്താണ്. 117 ഏകദിനങ്ങളിൽ 188ഉം 44 ട്വൻറി20കളിൽ 47 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട് ആറടി അഞ്ചിഞ്ചുകാരൻ. ഡെയ്ൽ സ്റ്റെയ്നിനും വെർനൻ ഫിലാൻഡറിനുമൊപ്പം ലോകത്തിലെ തന്നെ മികച്ച പേസ് ബൗളിങ് ത്രയത്തിെൻറ ഭാഗമായിരിക്കെയുള്ള മോർക്കലിെൻറ വിടവാങ്ങൽ ദക്ഷിണാഫ്രിക്കക്ക് വൻ നഷ്ടമാവും. മുൻ ക്രിക്കറ്റർ ആൽബർട്ട് മോർക്കലിെൻറ മകനായ മോണിയുടെ മൂത്ത സഹോദരൻ ആൽബി മോർക്കലും അന്താരാഷ്ട്ര താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.