ധോണിക്ക് 36 വയസ്സ്; ആഘോഷമാക്കി ക്രിക്കറ്റ് ലോകം
text_fieldsജമൈക്ക: ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിക്ക് 36 വയസ്സ്. െവള്ളിയാഴ്ച അർധ രാത്രി വിൻഡിസിലെ കിങ്സ്റ്റണിൽ കുടുംബവും ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളും ചേർന്നാണ് മഹിയുടെ ജന്മദിന ആഘോഷ പരിപാടി സംഘടിപ്പിച്ചത്. വിൻഡിസീനെതിരായ പരമ്പര സ്വന്തമാക്കിയതിൻെറ സന്തോഷത്തിലായിരുന്ന ഇന്ത്യൻ താരങ്ങൾ ധോണിക്കായി ബർത് ഡേ കേക്ക് നേരത്തേ തയ്യാറാക്കിയിരുന്നു. കേക്ക് നിറഞ്ഞ മുൻ ക്യാപ്റ്റൻെറ മുഖം ഒാരോ താരങ്ങളായി സെൽഫിയിൽ പകർത്തി സോഷ്യൽ മീഡിയകളിലൂടെ പങ്കു വെക്കുകയും ചെയ്തു.
ആരാധകരും സഹതാരങ്ങളും മുൻ കളിക്കാരുമെല്ലാം ധോണിക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. മകൾ സീവക്കൊപ്പമുള്ള ധോണിയുടെ ചിത്രമാണ് ഭാര്യ സാക്ഷി സിംഗ് ധോണി. ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. 1981 ജൂലൈ ഏഴിനാണ് ധോണിയുടെ ജനനം.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മദിനം ഇന്നാണ്. 45 വയസ്സ് പൂർത്തിയാക്കിയ സൗരവിനും കായിക ലോകത്തിൻെറ ജന്മദിന ആശംസകളുണ്ട്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.