ധോണി 400, ജുലാൻ ഗോസ്വാമി 200
text_fieldsഎം.എസ്. ധോണി @ 400
കേപ്ടൗൺ: വിക്കറ്റിനു പിന്നിൽ ചടുലനീക്കവുമായി എതിരാളിയുടെ കുറ്റിതെറിപ്പിക്കുന്ന എം.എസ്. ധോണി മറ്റൊരു നാഴികക്കല്ലുകൂടി കടന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ധോണിയുടെ സ്റ്റംപിങ്ങിൽ കുരുങ്ങിയവരുടെ എണ്ണം 400 ആയി. ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ പുറത്താക്കിയാണ് ധോണി സ്റ്റംപിങ്ങിലെ നിർണായക നേട്ടം കുറിച്ചത്.
ഇതോടെ, ആസ്ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റ് (472), ശ്രീലങ്കയുടെ കുമാർ സംഗക്കാര (482), ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചർ (424) എന്നിവർക്കു പിന്നിൽ ധോണി നാലാമതെത്തി.
315 മത്സരത്തിൽ 294 ക്യാച്ചുകളും ധോണിക്കുണ്ട്.
ജുലാൻ ഗോസ്വാമി @ 200
വനിത ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവുമായി ഇന്ത്യയുടെ ജുലാൻ ഗോസ്വാമി ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ലോറ വോൾവാർഡറ്റിനെ പുറത്താക്കിയാണ് ഗോസ്വാമി ചരിത്രനേട്ടം കൈവരിച്ചത്.
166ാം മത്സരത്തിലാണ് 35 കാരിയുടെ നേട്ടം. ആസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്കിെൻറ പേരിലുണ്ടായിരുന്ന ഏകദിനത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് കഴിഞ്ഞ മേയിൽ ഗോസ്വാമി മറികടന്നിരുന്നു. 2002ലാണ് താരത്തിെൻറ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.