വിമർശകർക്ക് വായടക്കാം; ഇംഗ്ലണ്ടിൽ ധോണി പിന്നിട്ട നാഴികക്കല്ലുകൾ കണ്ട്
text_fieldsഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി പിന്നിട്ടത് കരിയറിലെ രണ്ട് നാഴിക കല്ലുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ വയസ്സൻ പടയെ കിരീട നേട്ടത്തിലേക്ക് എത്തിച്ച ധോണി സമീപ കാലത്തായി മോശം പ്രകടനം കാരണം പലരിൽ നിന്നും വിമർശനം കേട്ടിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും താരത്തിെൻറ പുതിയ നേട്ടം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ്.
ഏകദിനത്തിൽ വിക്കറ്റ് കീപ്പറായി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ ഇനി ധോണിയുടെ പേരിലാണ്. ഉമേഷ് യാദവിെൻറ പന്തിൽ ഇംഗ്ലണ്ടിെൻറ ജോസ് ബട്ലറെ പുറത്താക്കി ധോണി തികച്ചത് 300 ക്യാച്ചുകളുടെ റെക്കോർഡ്. 320 ഏകദിനങ്ങളിൽ നിന്നാണ് 37കാരനായ ധോനി 300 ക്യാച്ചുകളെടുത്തത്. നാല് വിക്കറ്റ് കീപ്പർമാർ മാത്രമാണ് ഇൗ അപൂർവ്വ നേട്ടം സ്വന്തമാക്കിയവർ. അതിൽ ആദം ഗിൽക്രിസ്റ്റ് (417) ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചർ(402) ശ്രീലങ്കയുടെ കുമാർ സങ്കക്കാര(383) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.
ഏറ്റവും കൂടുതൽ സ്റ്റംപിങ്ങിെൻറ റെക്കോർഡും ഇനി ഝാർഘണ്ഡുകാരെൻറ പേരിലാണ്. സ്റ്റംപിങ്ങിലൂടെ ഇതുവരെ 107 പേരെയാണ് ധോനി മടക്കിയത്. ഏകദിനത്തിൽ 100 പേരെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പർ, ട്വൻറി 20യിൽ 50 ക്യാച്ചുകളെടുത്ത ഏക വിക്കറ്റ് കീപ്പർ, ട്വൻറി 20യുടെ ഒരു ഇന്നിങ്സിൽ അഞ്ചുപേരെ ക്യാച്ചെടുത്ത് പുറത്താക്കിയ ഏക വിക്കറ്റ് കീപ്പർ തുടങ്ങി ധോണിയുടെ പേര് റെക്കോർഡ് ബുക്കുകളിൽ നിറഞ്ഞിരിക്കുകയാണ്.
സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവർക്ക് ശേഷം ഏകദിനത്തിൽ 10,000 റൺസ് തികക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇംഗ്ലണ്ടിൽ ധോണി സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.