ക്യാപ്റ്റൻ കൂളിന് 39ാം പിറന്നാൾ
text_fieldsറാഞ്ചി: കരിയറിൽ ഇതുപോലൊരു പിറന്നാളിനെ എം.എസ്. ധോണി വരവേറ്റിട്ടുണ്ടാവില്ല. ക്രിക്കറ്റും ബഹളവുമില്ലാത്ത കാത്തിരിപ്പ് ഒരുവർഷം പൂർത്തിയാവുേമ്പാഴാണ് ചൊവ്വാഴ്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൂളിന് 39ാം പിറന്നാളെത്തുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടയിലായിരുന്നു കഴിഞ്ഞ പിറന്നാൾ.
ലോകകപ്പിെൻറ ബഹളങ്ങൾക്കിടയിൽ പിറന്നാളെല്ലാം ഡ്രസിങ് റൂമിലെ ചെറുചടങ്ങിൽ ഒതുങ്ങി. അടുത്ത ദിവസം ജൂൈല ഒമ്പതിന് ലോകകപ്പ് സെമി ൈഫനലിൽ പാഡണിഞ്ഞ ധോണി അർധസെഞ്ച്വറി (50) നേടിയെങ്കിലും ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായി. ഇതായിരുന്നു ധോണിയുടെ അവസാനത്തെ മത്സരം. ലോകകപ്പിനു പിന്നാലെ അവധിയിൽ പോയ ധോണിയെ ആഗസ്റ്റിൽ ടെറിട്ടോറിയൽ ആർമിക്കൊപ്പം ജമ്മു-കശ്മീരിൽ സൈനിക സേവനത്തിലാണ് പിന്നീട് കണ്ടത്.
ഇതിനിടയിൽ ഇന്ത്യൻ ടീം വിവിധ പര്യടനങ്ങൾ നടത്തിയെങ്കിലും ധോണിയുടെ അസാന്നിധ്യം ചർച്ചയായി. വിരമിക്കൽ വാർത്തകളും ഉയർന്നു. പുതുവർഷമായതോടെ ഐ.പി.എല്ലിലൂടെ ‘തല’യുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ചെന്നൈയിലെത്തി സൂപ്പർ കിങ്സിനൊപ്പം പരിശീലനം നടത്തിയ വാർത്തയും വിഡിയോയുമെല്ലാം ആരാധകർ ആഘോഷമാക്കി. മാർച്ച് മാസത്തിൽ കോവിഡ് വ്യാപനത്തോടെ ഐ.പി.എല്ലും അട്ടിമറിഞ്ഞു. ഐ.പി.എല്ലിലൂടെ ട്വൻറി20 ലോകകപ്പ് ടീമിൽ തിരിച്ചെത്താനുള്ള മോഹങ്ങൾക്കായിരുന്നു തിരിച്ചടി.
ടൂർണമെൻറ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതോെട തിരിച്ചുവരവിനും, വിരമിക്കൽ പ്രഖ്യാപിക്കാനും ഇടമില്ലാതെ ധോണിയുടെ കാത്തിരിപ്പും നീളുന്നു. അതിനിടയിലാണ് ഇന്ത്യക്ക് രണ്ട് ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റൻ കൂളിെൻറ 39ാം പിറന്നാളെത്തുന്നത്. കോവിഡ് കാലത്ത് ജൈവ കൃഷിയും മറ്റുമായി കുടുംബത്തിനൊപ്പമാണ് ധോണിയിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.