പദ്മഭൂഷണ് ധോണിയെ ബി.സി.സി.ഐ നാമനിർദേശം ചെയ്തു
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷണ് എം.എസ് ധോണിയെ ബി.സി.സി.ഐ നാമനിർദേശം ചെയ്തു. ഈ വർഷത്തെ പദ്മ പുരസ്കാരത്തിന് ക്രിക്കറ്റ് ബോർഡ് ധോണിയുടെ പേര് മാത്രമേ അയച്ചിട്ടുള്ളുവെന്ന് ബി.സി.സി.ഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഇന്ത്യക്കായി രണ്ട് ലോകകപ്പ് നേടിയ (2011 ഏകദിന ലോകകപ്പ്, 2007 ലോക ട്വന്റി 20) വിജയ നായകനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ ബി.സി.സി.ഐയിലെ എല്ലാവരും അനുകൂലിച്ചു.അർജുന, രാജീവ് ഗാന്ധി ഖേൽരത്ന, പത്മശ്രീ പുരസ്കാരങ്ങൾ ധോണിക്ക് നേരത്തേ ലഭിച്ചിട്ടുണ്ട്. പദ്മഭൂഷൺ ലഭിക്കുന്ന 11-ാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി ഇതോടെ ധോണി മാറും.
സചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്തു ബോർഡ്, പ്രൊഫ. ഡി.ബി. ദിയോധർ, കേണൽ സി.കെ നായിഡു, ലാല അമർനാഥ് എന്നിവരാണ് ഇതിന് മുമ്പ് പത്മഭൂഷൺ അവാർഡിന് അർഹരായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.