ധോണിക്ക് സുരക്ഷ വേണ്ട; അദ്ദേഹം രാജ്യത്തെ സംരക്ഷിക്കും -കരസേന മേധാവി
text_fieldsന്യൂഡൽഹി: സൈനിക സേവനത്തിന് പോകുന്ന ധോണിക്ക് പ്രത്യേക സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് കരസേന മേധാവി ബിപി ൻ റാവത്ത്. പെട്രോളിങ്, ഗാർഡ്, പോസ്റ്റ് ഡ്യൂട്ടികൾ എന്നിങ്ങനെ ഏതൊരു സൈനികനും നിർവഹിക്കുന്ന കർത്തവ്യങ് ങൾ ധോണിയും ചെയ്യുമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
ധോണി ഇപ്പോൾ സൈനിക സേവനത്തിനുള്ള പരിശീലനത്തിലാണ്. സൈന്യത്തിൻെറ 106 ടെറിടോറിയൽ ആർമി ബറ്റാലിയനിലാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാനും ബാധ്യസ്ഥനാണ്. അതുകൊണ്ട് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ ധോണി പ്രാപ്തനാണെന്ന് ഉറപ്പുണ്ടെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുന്നോടിയായാണ് രണ്ട് മാസം സൈനിക സേവനം നടത്തുമെന്ന് ധോണി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.