ചെന്നൈ താരത്തിന് വേണ്ടി കോഹ്ലിയെ തഴഞ്ഞു; ധോണിക്കെതിരെ ആരോപണവുമായി മുൻ സെലക്ടർ
text_fieldsമുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ദിലിപ് വെങ്സർകാർ. അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിെൻറ നായകനായിരുന്ന വിരാട് കോഹ്ലിയെ ടീമിലെടുക്കാനുള്ള തെൻറയും മറ്റ് സെലക്ടർമാരുടെയും തീരുമാനത്തെ ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും എതിർത്തിരുന്നുവെന്നാണ് വെഗ്സർകാർ ആരോപിക്കുന്നത്. 10 വർഷം മുമ്പായിരുന്നു ആരോപണത്തിനാധാരമായ സംഭവം.
തമിഴ്നാട്ടുകാരനും െഎ.പി.എല്ലിൽ ചെന്നെ സൂപ്പർ കിങ്സിെൻറ സഹതാരവുമായിരുന്ന ബദരീനാഥിനെ ടീമിലെടുക്കാൻ വേണ്ടി ധോണി മികച്ച ഫോമിലായിരുന്ന കോഹ്ലിയെ അവഗണിച്ചെന്ന് അദ്ദേഹം പറയുന്നു. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെ സ്പോർട്സ് ജേർണലിസ്റ്റുകളോടായിരുന്നു വെംഗ്സർകാരിെൻറ വെളിപ്പെടുത്തൽ.
സംഭവം വെംഗ്സർകാർ വിശദീകരിക്കുന്നത് ഇങ്ങനെ. ‘‘ആസ്ട്രേലിയയിൽ എമർജിങ് താരങ്ങളുടെ ഒരു ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു.അണ്ടർ 23 കാറ്റഗറിയിലുള്ള താരങ്ങളെ ടൂറിൽ ഉൾെപടുത്താനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിെൻറ നായകനായിരുന്ന വിരാട് കോഹ്ലിയെ ടൂറിൽ ഉൾെപടുത്താൻ കമ്മിറ്റി തീരുമാനിച്ചു. കളി കാണാൻ താൻ പോയിരുന്നു.
വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു മത്സരം. അന്ന് വെസ്റ്റിൻഡീസ് ടീമിൽ നിരവധി ടെസ്റ്റ് താരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ നിരയിൽ ആരുമുണ്ടായിരുന്നില്ല. എന്നാൽ മാച്ചിൽ 123 റൺസടിച്ച് കോഹ്ലി ഞെട്ടിച്ചു. കോഹ്ലിയെ ഇന്ത്യയുടെ സീനിയർ ടീമിൽ ഉൾപെടുത്താൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു. 19 വയസ്സുകാരനായ കോഹ്ലിയെ ഇന്ത്യൻ നിരയിൽ ഉൾെപടുത്താനുള്ള അവസരം കൂടിയായിരുന്നു അത്.
എന്നാൽ തെൻറ തീരുമാനം പാടെ അവഗണിച്ച ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും ബദരീനാഥിനെ ടീമിലെത്തിക്കുകയായിരുന്നുവെന്നും വെംഗ്സർകാർ പ്രതികരിച്ചു. ടീമിലെടുക്കാത്തതിനുള്ള കാരണമായി അവർ പറഞ്ഞത് കോഹ്ലിയുടെ പ്രകടനങ്ങൾ അധികം കണ്ടില്ല എന്നാണെന്നും വെംഗ്സർകാർ പറഞ്ഞു. മറ്റ് നാല് സെലക്ടർമാരും തെൻറ നിലപാടിനെ അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.