താൻ കൂളല്ലെന്ന്; റെയ്നക്ക് മറുപടിയുമായി ധോണി
text_fieldsതനിക്കെതിരായ ആരോപണങ്ങളിൽ മഹേന്ദ്ര സിങ് ധോണി പ്രതികരിക്കാറേയില്ല. എന്നാലിത്തവണ ഉറ്റ സുഹൃത്തും ഇന്ത്യൻ താരവുമായ സുരേഷ് റെയ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധോണിയെത്തി. ആരാധകർക്കിടയിൽ കൂൾ ക്യാപ്റ്റൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും ധോണി ചൂടനാണെന്നത് ആർക്കും അറിയാത്ത കാര്യമാണെന്നാണ് റെയ്ന പറഞ്ഞത്.
ഞാൻ ഡ്രസിങ് റൂം നന്നായി ആസ്വദിക്കാറുണ്ട്. ഞാൻ സഹകരിക്കുന്നത് ശാന്തമാണെങ്കിൽ കൂൾ എന്നാണ്. രോഷാകുലനാണെങ്കിൽ അതല്ല. ഞാൻ ഗ്രൗണ്ടിലായിരിക്കുമ്പോൾ തമാശയിലായിരിക്കില്ല. എന്നാൽ ഡ്രസിങ് റൂമിനുള്ളിൽ ഞാൻ ഏറെ തമാശ ആസ്വദിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ പെരുമാറ്റത്തിൽ മാറ്റമുണ്ടാകും -ധോണി പറഞ്ഞു.
ടെലിവിഷൻ സ്ക്രീനിൽ കാണുന്ന പോലെ ധോണി അത്ര കൂളല്ലെന്നായിരുന്നു റെയ്ന പറഞ്ഞത്. അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും മനസ്സിലുള്ള വികാരം വായിച്ചെടുക്കാനാവില്ല. എന്നാൽ പരസ്യ ഇടവേളകൾക്കിടെ ധോണി ചൂടാകാറുണ്ട്. ക്യാമറകൾ അത് കാണാറില്ല. ഗൗരവ് കപൂറിൻരെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിലായിരുന്നു റെയ്ന ഇക്കാര്യങ്ങൾ പറഞ്ഞത്.
ധോണി ഒരു നല്ല നായകനാണ്. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ധോണിക്കറിയാം. എല്ലാ സാഹചര്യങ്ങൾക്കുമായി പ്ലാൻ എ, പ്ലാൻ സി പ്ലാൻ സി എന്നിങ്ങനെ പ്ലാനുകൾ ധോണി തയ്യാറാക്കാറുണ്ട്. മത്സരത്തിന് തലേന്ന് രാത്രി തന്നെ ധോണി തന്ത്രം മെനയുകയും കളിക്കളത്തിൽ നടപ്പിലാക്കുകയും ചെയ്യാറുണ്ടെന്നും റെയ്ന വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.