ഐ.പി.എൽ: ഫേസ്ബുക്കിൽ താരമായതും ധോണി
text_fieldsന്യൂഡൽഹി: 425 ദശലക്ഷം പോസ്റ്റുകൾ, അഭിപ്രായങ്ങൾ, പ്രതികരണങ്ങൾ.. ഐ.പി.എല്ലിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്കിന് ഇടംലഭിച്ച സീസണാണ് കഴിഞ്ഞ് പോകുന്നത്. ഐ.പി.എൽ 2018 സീസണുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫേസ്ബുക്കിൽ ഏറ്റവുമധികം പേർ ചർച്ച ചെയ്ത താരം എം.എസ് ധോണിയാണ്. ചാമ്പ്യന്മാരായ ചെന്നൈ ആണ് ടീമെന്ന നിലയിൽ എല്ലാവരും ചർച്ച െചയ്തത്.
തലയുടെ തിരിച്ചുവരവ് ചേർത്ത പുതിയ വിസിൽ പോഡ് ഗാനമാണ് ടൂർണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫേസ്ബുക്ക് വിലയിരുത്തിയത്. മുംബൈ ഇന്ത്യൻസ് ബൗളർ മുസ്തഫിസുറഹ്മാന്റെ ബംഗാളി പുതുവത്സര ആശംസയാണ് രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ്.
ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകളെ സംബന്ധിച്ചായിരുന്നു ഫേസ്ബുക്കിലെ ചർച്ചകൾ മുഴുവൻ. ധോണി കഴിഞ്ഞാൽ വിരാട് കോഹ്ലി (ബാംഗ്ലൂർ), ക്രിസ് ഗെയ്ൽ (പഞ്ചാബ്), രോഹിത് ശർമ (മുംബൈ), സുരേഷ് റെയ്ന (ചെന്നൈ) എന്നിവരാണ് മറ്റു ഫേസ്ബുക്ക് 'താരങ്ങൾ'. ഐപിഎൽ ലക്ഷ്യമിട്ട് തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചില മാറ്റങ്ങൾ ഫേസ്ബുക്ക് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.