ധോണി ഒരു നല്ല ഐ.പി.എൽ കളിക്കാരനല്ലെന്ന് ഗാംഗുലി
text_fieldsകൊൽക്കത്ത: ധോണി ഒരു നല്ല ഐ.പി.എൽ കളിക്കാരനല്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഏകദിന താരമെന്ന നിലയിൽ ധോണി ചാമ്പ്യനാണെന്നും അതേസമയം കുട്ടിക്രിക്കറ്റിൽ ധോണിക്ക് മികവിലെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് ഗാംഗുലി വ്യക്തമാക്കിയത്. പത്ത് വർഷത്തെ കരിയറിനിടെ ഒരു ഫിഫ്റ്റി മാത്രമാണ് ധോണിയുടെ സംഭാവനയെന്നും ഇത് അത്ര നല്ല റെക്കോർഡല്ലെന്നും ഗാംഗുലി ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ റൈസിങ് പുണെ സൂപ്പർജയൻറ് നായക സ്ഥാനത്തു നിന്നും ധോണിയെ പുറത്താക്കിയതിന് ശേഷം ധോണിക്ക് നല്ല കാലമല്ല. നായകനായല്ലാതെ ഐ.പി.എല്ലിൽ ധോണി ആദ്യമായാണ് കളത്തിലിറങ്ങുന്നത്.
പ്രതീക്ഷിച്ച പോലെ ടൂർണമെൻറിൽ ബാറ്റ് ചെയ്യാനും താരത്തിനായിട്ടില്ല. 12 (നോട്ടൗട്ട്), 5,11 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിൽ നിന്നായി ധോണി സ്കോർ ചെയ്തത്. ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റുകളും നായകനെന്ന നിലയിൽ തിളങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റന് നിലവിലെ സീസണിൽ ശുഭകരമല്ലാത്ത മത്സരങ്ങളും അനുഭവങ്ങളുമാണ് വന്നെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.