പാകിസ്താനെതിരെയും ധോണി റിവ്യൂ സിസ്റ്റം; കയ്യടിച്ച് ആരാധകർ- വിഡിയോ
text_fieldsഏഷ്യാകപ്പിൽ പാകിസ്താനെതിരെ ഇന്നലെ സെഞ്ച്വറിയുമായി രോഹിത് ശർമ്മയും ശിഖർധവാനുമാണ് ബാറ്റ് കൊണ്ട് തിളങ്ങിയതെങ്കിലും സാമൂഹികമാധ്യമങ്ങളിൽ താരമായത് മുൻ നായകൻ എം.എസ് ധോണിയാണ്. നായകനായി കോഹ്ലിയോ രോഹിതോ വന്നാലും പ്രധാന തീരുമാനങ്ങളിൽ ധോണിയുടെ സഹായം തേടുക പതിവാണ്. ഇന്നലെയും അത് സംഭവിച്ചു. അംപയറുടെ തീരുമാനം പുനഃപരിശോധിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ഡിസിഷൻ റിവ്യു സിസ്റ്റം (ഡി.ആർ.എസ്) ഉപയോഗിക്കുന്നതിൽ രാജാവ് താൻ തന്നെയാണെന്ന് ധോണി ഒരിക്കൽ കൂടി തെളിയിച്ചു.
യുസ്‍വേന്ദ്ര ചാഹൽ എറിഞ്ഞ എട്ടാം ഓവറിലാണ് സംഭവം. ചാഹലിന്റെ ആറാം പന്ത് പ്രതിരോധിക്കാനുള്ള പാക് ഓപണർ ഇമാമുൽ ഹഖിന്റെ ശ്രമം പിഴച്ചു. പന്ത് മുൻകാലിലെ പാഡിലിടിച്ചു പുറത്തേക്ക്. ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ കനിഞ്ഞില്ല. ഇതോടെ രോഹിത് ശർമ ധോണിയെ നോക്കി. ധോണി സ്വതസിദ്ധശൈലിയിൽ തലയാട്ടിയതോടെ തീരുമാനം റിവ്യൂവിന് വിടുകയും ചെയ്തു.
ബാറ്റ്സ്മാൻ ഒൗട്ടാണെന്നു തെളിയിക്കുന്നതായിരുന്നു സ്ക്രീനിൽ കാണിച്ച വിഡിയോ. ഇതോടെ ഇമാമുൽ ഹഖിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. തീരുമാനം തിരുത്തിയ അംപയർ ഇമാം ഔട്ടാണെന്നു വിധിച്ചു. കമന്ററി ബോക്സിൽ സുനിൽ ഗാവസ്കർ ഇങ്ങനെ പറഞ്ഞു. ‘വാട്ട് എ ജീനിയസ് ദാറ്റ് മാൻ ഈസ്! എംഎസ്ഡി. ഹി ഈസ് ജസ്റ്റ് ഇൻക്രെഡിബിൾ’.
— CricBoll (@mycricboll) September 23, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.