ഐ.പി.എൽ ഫൈനലിൽ ധോണിക്ക് റെക്കോർഡ്
text_fieldsഹൈദരാബാദ്: പുണെ- മുംബൈ കലാശപ്പോരാട്ടത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ ഫൈനൽ കളിക്കുന്ന താരമെന്ന റെക്കോർഡ് എം.എസ് ധോണി സ്വന്തമാക്കി. ഏഴ് തവണയാണ് ധോണി ഫൈനലിലെത്തിയത്. 2008, 2010, 2011, 2012, 2013, 2015 എന്നീ വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായിക്കൊണ്ടാണ് ധോണി ഫൈനൽ കളിച്ചത്.
ധോണിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്ന ആറ് ഫൈനലിൽ കളിച്ചിട്ടുണ്ട്. ആൽബി മോർക്കൽ, സുബ്രഹ്മണ്യം ബദരിനാഥ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ അഞ്ചു ഫൈനലിലും കളിച്ചിട്ടുണ്ട്.
വാതുവെപ്പ് വിവാദത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സ് ഇല്ലാതായി ധോണി പുണെയിലെത്തി. എന്നാൽ ഇത്തവണ ടീമിൻെറ നായക സ്ഥാനത്തു നിന്നും ധോണിയെ മാറ്റി ഒാസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ നിയമിച്ചിരുന്നു. ക്യാപ്റ്റനല്ലാതെ ആദ്യമായി ധോണി ഐ.പി.എല്ലിലിറങ്ങിയ സീസണായിരുന്നു ഇത്. സ്മിത്താണ് നായകനെങ്കിലും ടീമിലെ ശ്രദ്ധാകേന്ദ്രം ധോണി തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.