ധോണി തിരികെയെത്തി; പന്ത് പുറത്ത്
text_fieldsന്യൂഡൽഹി: ചെറിയ ഇടവേളക്കുശേഷം എം.എസ്. ധോണി വീണ്ടും ട്വൻറി20 ടീമിൽ. വിൻഡീസ്, ഒാസീസ് എ ന്നിവർക്കെതിരായ ട്വൻറി20 പരമ്പരയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഇന്ത്യൻ നായകനെ ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പരക്കാണ് തിരിച്ചുവിളിച്ചത്.
ആസ്ട്രേലിയക ്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കും പിന്നാലെ ആരംഭിക്കുന്ന ന്യൂസ ിലൻഡിനെതിരായ ഏകദിന മത്സരങ്ങൾക്കുമുള്ള ടീമിൽ നിന്ന് ഋഷഭ് പന്തിനെ പുറത്താക്കി. ജനുവരി 23 മുതലാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ട്വൻറി20 ടീമി ലുണ്ടായിരുന്ന ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവർ പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യയും കേദാർ ജാദവും തിരിച്ചെത്തി.
ആസ്ട്രേലിയക്കെതിരായ ഏകദിന ടീം: വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹ്മദ്, മുഹമ്മദ് ഷമി.
ന്യൂസിലൻഡിനെതിരായ ട്വൻറി20 ടീം: വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹ്മദ്.
India’s squad for T20I series against New Zealand: Virat(Capt), Rohit (vc), KL Rahul, Shikhar Dhawan, Rishabh Pant, Dinesh Karthik, Kedar Jadhav, MS Dhoni (WK), Hardik Pandya, Krunal Pandya, Kuldeep Yadav, Yuzvendra Chahal, Bhuvneshwar Kumar, Jasprit Bumrah, Khaleel Ahmed
— BCCI (@BCCI) December 24, 2018
India’s squad for ODI series against Australia and New Zealand: Virat (Capt), Rohit (vc), KL Rahul, Shikhar, Rayudu, DK, Kedar Jadhav, MS Dhoni (WK), Hardik Pandya, Kuldeep Yadav, Yuzvendra Chahal, Ravindra Jadeja, Bhuvneshwar Kumar, Jasprit Bumrah, Khaleel Ahmed, Mohammed Shami
— BCCI (@BCCI) December 24, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.