ധോണിയെ എന്തുചെയ്യണമെന്നറിയാതെ സെലക്ടർമാർ
text_fieldsഹൈദരാബാദ്: വിൻഡീസിനെതിരായ ഏകദിന, ട്വൻറി20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ എന്തു ചെയ്യണമെന്നറിയാതെ സെലക്ടർമാർ. വിക്കറ്റിന് പിന്നിൽ മാസ്മരിക പ്രകടനവുമായി കളിയിൽ കാര്യമായ സംഭാവനകൾ നൽകുേമ്പാഴും ബാറ്റിങ്ങിൽ തുടർച്ചയായി പരാജയമാവുന്നതാണ് ധോണിയുടെ കാര്യം ആശയക്കുഴപ്പത്തിലാക്കുന്നത്.
ധോണിയെ ഒഴിവാക്കാൻ കഴിയില്ലെന്നിരിക്കെ, താരത്തിനൊപ്പം യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഏകദിന മത്സരങ്ങൾക്ക് മാത്രമാണോ അതോ, രണ്ടു പരമ്പരകൾക്കും ടീമിനെ പ്രഖ്യാപിക്കുമോയെന്നും വ്യക്തമല്ല. ഒക്ടോബർ 21ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20യുമുണ്ട്. നവംബർ ഒന്നിന് തിരുവനന്തപുരത്താണ് അവസാന ഏകദിനം.
‘‘ലോകകപ്പ് വരെ മഹേന്ദ്ര സിങ് ധോണി കളത്തിലുണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. അതിനർഥം ഋഷഭ് പന്തിനെ പുറത്തിരുത്തുമെന്നല്ല. 6-7 സ്ഥാനങ്ങളിൽ ബാറ്റ്സ്മാനായി പന്തിനെ ഉപയോഗപ്പെടുത്താവുന്നതാണ്’’- മുതിർന്ന ബി.സി.സി.െഎ വക്താവ് ദേശീയ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
പന്ത് ടീമിലെത്തുകയാണെങ്കിൽ ദിനേഷ് കാർത്തിക് ടീമിൽനിന്നും പുറത്താവും. വിരാട് കോഹ്ലിക്ക് ഇനിയും വിശ്രമം അനുവദിക്കണമോയെന്നും മീറ്റിങ്ങിൽ തീരുമാനിക്കും. കോഹ്ലി തിരിച്ചെത്തിയാലും അമ്പാട്ടി റായുഡുവിനെ നിലനിർത്താനാണ് സാധ്യത. അക്സർ പേട്ടലിന് പകരക്കാരനായെത്തിയ രവീന്ദ്ര ജദേജയും ടീമിലുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.