ചരിത്രം തിരുത്തി ആസ്ട്രേലിയയിൽ ഇന്ത്യക്ക് പരമ്പര ജയം
text_fieldsമെൽബൺ: ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കി ചരിത്ര നേട്ടവുമായി ഇന്ത്യ. മെൽബണിൽ നടന്ന മൂന്നാം ഏകദിന മൽസരത്തിൽ ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഒാവറുകൾ വരെ ആവേശം നീണ്ടുനിന് ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിെൻറ വിജയമാണ് സ്വന്തമാക്കിയത്. 87 റൺസെടുത്ത എം.എസ് ധോണിയു ം 61 റൺസെടുത്ത കേദാർ ജാദവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഇന്ത്യൻ ഒാപ്പൺർമാരായ രോഹിതും ധവാനും തുടക്കത് തിൽ തന്നെ പുറത്തായിരുന്നു. പിന്നീട് ധോണിക്കൊപ്പം കോഹ്ലി(46) ഇന്ത്യക്കായി രക്ഷാപ്രവർത്തനം നടത്തി. കോഹ്ലിക്ക് പിന്നാലെയെത്തിയ കേദാർ ജാദവും ധോണിക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ മുന്നോട്ട് ചലിക്കുകയായിരുന്നു.
മൂന്നാം ഏകദിന മൽസരത്തിൽ ഇന്ത്യക്ക് 231 റൺസിെൻറ വിജയലക്ഷ്യമാണ് ആസ്ട്രേലിയ മുന്നോട്ട് വെച്ചത്. 48.4 ഒാവറിൽ ആസ്ട്രേലിയ 230 റൺസിന് പുറത്തായി. 58 റൺസെടുത്ത ഹാൻഡസ്കോംബിന് മാത്രമേ ഇന്ത്യൻ ബൗളിങ് ആക്രമണത്തെ ചെറുക്കാനായുള്ളു. ഖ്വാജ 34 റൺസെടുത്തും മാർഷ് 39 റൺസെടുത്തും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ചാഹലാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയുടെ ഒാപ്പണർമാരെ പുറത്താക്കി ഭുവനേശ്വർ കുമാർ തുടക്കത്തിൽ തന്നെ കങ്കാരുക്കൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ഒരു ഘട്ടത്തിലും കങ്കാരുകൾക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ആസ്ട്രേലിയയെ കടുത്ത സമ്മർദത്തിലാക്കി.
ആറ് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലാണ് മാൻ ഒാഫ് ദ മാച്ച്. തുടർച്ചയായി മൂന്ന് അർധ ശതകങ്ങളുമായി ഇന്ത്യയുടെ രണ്ട് വിജയത്തിലും അടിത്തറ പാകിയ എം.എസ്. ധോണി തന്നെ മാൻ ഒാഫ് ദ സീരീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.