കോഹ്ലിയല്ല; ധോണിയാണ് ഇന്ത്യൻ ക്യാപ്റ്റൻ- വിഡിയോ
text_fieldsസെഞ്ചൂറിയൻ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയോളം തന്ത്രങ്ങള്‍ മെനയാനറിയുന്ന മറ്റൊരാൾ ക്രിക്കറ്റ് ലോകത്ത് ഇന്നില്ലെന്ന് മഹിയുടെ വിമർശകർ പോലും സമ്മതിക്കുന്നതാണ്. ടെസ്റ്റിൽ നിന്നും പെട്ടെന്നൊരു നാൾ വിരമിച്ച ധോണി മറ്റൊരു ദിവസം ഏകദിന നായകൻറെ കിരീടം വിരാട് കോഹ്ലിക്ക് നൽകുകയായിരുന്നു. ടീമിന്റെ നായകനല്ലെങ്കിലും ധോണി തന്നെയാണ് കളത്തിൽ ക്യാപ്റ്റൻറെ പണി ചെയ്യുന്നതെന്ന് പലപ്പോഴായി വെളിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ രണ്ടാം ഏകദിനത്തിനിടെ സ്റ്റംപിെൻറ പിന്നില്‍ നിന്നു കൊണ്ട് ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ധോണിയുടെ വീഡിയോ ഈ പരാമർശത്തിെൻറ സത്യം ഉറപ്പിക്കുന്നു. ഫീൽഡിങിൽ കളിക്കാരെ നിർത്തുന്നതും ബൗളർമാർക്ക് നിർദേശങ്ങൾ നൽകുന്നതുമെല്ലാം ധോണി തന്നെയാണ്.
ഹാർദിക് പാണ്ഡ്യയേയും യുസ്വേന്ദ്ര ചഹലിനെയും കുല്‍ദീപിനേയുമെല്ലാം അദ്ദേഹം പ്രശംസിക്കുകയും എങ്ങനെയാണ് പന്തെറിയേണ്ടതെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. കോഹ്ലിക്കും ധോണി ഉപദേശവും ആത്മവിശ്വാസവും നല്‍കുന്നത് കാണാം. വിരാടിനെ ചീക്കു എന്നു വിളിച്ചാണ് ധോണി അഭിസംബോധന ചെയ്യുന്നത്. ഒാരോ ബാറ്റ്സ്മാനും ഏതുതരത്തിലുള്ള പന്തെറിയണമെന്ന് ബൗളർമാർക്ക് ധോണി നിർദേശം നൽകുന്നുണ്ട്.
ടീമിലെ ഏറ്റവും സീനിയർ താരമായ ധോണിയുടെ ഉപദേശങ്ങൾ പരിചയം കുറഞ്ഞ തങ്ങൾക്ക് ഉപകാരപ്പെടാറുണ്ടെന്ന് യുവതാരങ്ങൾ വെളിപ്പെടുത്തിയിരുന്നു. നിർണായകമായ അവസരങ്ങളിൽ ധോണി കൂടെയുണ്ടെങ്കിൽ കോഹ്ലിക്ക് സമ്മർദമില്ലാതെ നയിക്കാനാകുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട ടീം ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.