Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2017 3:30 AM IST Updated On
date_range 8 Jan 2017 3:30 AM ISTധോണിയുടെ തീരുമാനം കൃത്യസമയത്ത് -എം.എസ്.കെ. പ്രസാദ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ഏകദിന, ട്വന്‍റി20 ടീമുകളുടെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങാനുള്ള മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനത്തിന്‍െറ ടൈമിങ്ങിനെ പ്രകീര്‍ത്തിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്. ‘‘അത് കൃത്യസമയത്തുള്ള തീരുമാനമായിരുന്നു. ആറു മാസം മുമ്പോ ആറു മാസം ശേഷമോ ആയിരുന്നു ധോണി ഈ തീരുമാനമെടുത്തിരുന്നതെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെട്ടേനെ. ടെസ്റ്റ് ടീമിന്‍െറ നായകസ്ഥാനത്ത് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലി ഷോര്‍ട്ടര്‍ ഫോര്‍മാറ്റുകളിലും സ്ഥാനമേറ്റെടുക്കാന്‍ പ്രാപ്തനായിക്കഴിഞ്ഞു’’ -പ്രസാദ് പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ ധോണിക്ക് രണ്ടു വര്‍ഷമെങ്കിലും ബാക്കിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story